Valsan Thillankeri | തൊപ്പി യൂ ട്യൂബര്‍ മുഹമ്മദ് നിഹാദിനെ പൊലിസ് അറസ്റ്റു ചെയ്ത രീതി ശരിയല്ലെന്ന് ഹിന്ദു ഐക്യവേദി നേതാവ് വത്സന് തില്ലങ്കേരി
Jun 25, 2023, 21:43 IST
കണ്ണൂര്‍: (www.kvartha.com) തൊപ്പി യുട്യൂബര്‍ മുഹമ്മദ് നിഹാദിനെ പൊലീസ് എര്‍ണാകുളത്തെ താമസ സ്ഥലത്ത് അര്‍ധരാത്രിയില്‍ താമസ സ്ഥലത്തെ വാതില്‍ ചവുട്ടി തുറന്ന് അറസ്റ്റു ചെയ്ത ശരിയായ നടപടിയെല്ലെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് വത്സന് തില്ലങ്കേരി പറഞ്ഞു.
ഞായറാഴ്ച്ച വൈകുന്നേരം 4 മണിക്ക് കുത്തുപറമ്പ് തൊക്കിലങ്ങാടിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂടുബര്‍ എന്തു തന്നെ തെറ്റു ചെയ്തിട്ടായാലും പൊലിസ് ഭീകരാവസ്ഥ സൃഷ്ടിച്ചത് ശരിയായ നടപടിയായി തനിക്ക് തോന്നുന്നില്ലെന്നും വത്സന് തില്ലങ്കേരി പറഞ്ഞു.
ഇങ്ങനെയൊക്കെ പൊലിസ് എന്തിനാണ് ചെയ്യുന്നതെന്ന് പൊലിസുകാര്‍ തന്നെ ആലോചിക്കണം. സര്‍ക്കാരിന് വേണ്ടി മാധ്യമ പ്രവര്‍ത്തകരെ വേട്ടയാടുകയാണ് പൊലിസ് ചെയ്യുന്നത്. സര്‍ക്കാരിനെതിരെ പറയുന്നവരെ വേട്ടയാടി നശിപ്പിക്കാന്‍ ശ്രമിക്കുന്നു. അടിയന്തിരാവസ്ഥയ്ക്കു സമാനമായുള്ള നടപടികളാണ് കേരളത്തിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്നത്.
ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്തതിന്റെ പേരില്‍ മാത്രമാണ് പൊലീസ് കേസെടുത്തിരിക്കുന്നതെന്നും ഇതൊരിക്കലും ജനാധിപത്യ സമൂഹത്തിന് അംഗീകരിക്കാന്‍ കഴിയില്ലെന്നും ജനങ്ങള്‍ ഒറ്റകെട്ടായി ചെറുത്തു തോല്‍പ്പിക്കണമെന്നും വത്സന് തില്ലങ്കേരി പറഞ്ഞു.
ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്തതിന്റെ പേരില്‍ മാത്രമാണ് പൊലീസ് കേസെടുത്തിരിക്കുന്നതെന്നും ഇതൊരിക്കലും ജനാധിപത്യ സമൂഹത്തിന് അംഗീകരിക്കാന്‍ കഴിയില്ലെന്നും ജനങ്ങള്‍ ഒറ്റകെട്ടായി ചെറുത്തു തോല്‍പ്പിക്കണമെന്നും വത്സന് തില്ലങ്കേരി പറഞ്ഞു.
Keywords: Kerala News, Kannur News, Valsan Thillankeri, Muhammad Nihad, Malayalam News, Hindu Aikyavedi leader Valsan Thillankeri said that the way police arrested YouTuber Muhammad Nihad was wrong.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.