Kannur Airport | കണ്ണൂര്‍ വിമാനത്താവളത്തിന് ഹജ്ജ് എംബാര്‍കേഷന്‍ പദവി: ആഹ്ളാദ മധുരവുമായി ടീം ഹിസ്റ്റോറികല്‍ ഫ്ലൈറ്റ് ജേര്‍ണി കൂട്ടായ്മ
Mar 5, 2023, 21:24 IST
മട്ടന്നൂര്‍: (www.kvartha.com) വടക്കേ മലബാറിന്റെ വിനോദസഞ്ചാര സാധ്യതകള്‍ പ്രയോജനപ്പെടുത്തി കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിന്റെ വളര്‍ചയ്ക്ക് വഴിയൊരുക്കുമെന്ന് ആദ്യയാത്രക്കാരുടെ കൂട്ടായ്മയായ ടീം ഹിസ്റ്റോറികല്‍ ഫ്ലൈറ്റ് ജേര്‍ണി. കൂട്ടായ്മയുടെ ഉള്‍പെടെ നിരന്തര ഇടപെടലിന്റെ ഫലമായി കണ്ണൂരില്‍ ഹജ്ജ് പുറപ്പെടല്‍ കേന്ദ്രം അനുവദിച്ചതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് കൂട്ടായ്മയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ ഗസ്റ്റ് ഹൗസില്‍ കേക് മുറിച്ചു.
കണ്ണൂര്‍ വിമാനത്താവളത്തിന്റെ വളര്ചയ്ക്കായി പാര്‍ലമെന്റിലും പുറത്തും ഇടപെടലുകള്‍ തുടരുമെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത ഡോ. വി ശിവദാസന്‍ എംപി പറഞ്ഞു. കണ്ണൂര്‍ വിമാനത്താവളം വഴി സഞ്ചാരികള്‍ എത്തുന്ന തരത്തില്‍ വിനോദസഞ്ചാര പാകേജുകള്‍ തയാറാക്കുമെന്ന് ഡെല്‍ഹി ആസ്ഥാനമായ പണിക്കേഴ്സ് ട്രാവല്‍സ് എംഡി ബാബു പണിക്കരും ബെംഗ്ളുറു ആസ്ഥാനമായ പടിക്കല്‍ ട്രാവല്‍സ് സിഇഒ മനോജ് പടിക്കലും അറിയിച്ചു. റോഡ് മാര്‍ഗവും വടക്കേ മലബാറിലേക്ക് സഞ്ചാരികളെ എത്തിക്കുമെന്നും ഇവര്‍ പറഞ്ഞു.
കിയാല്‍ മാനജിങ് ഡയറക്ടര്‍ സി ദിനേശ് കുമാര്‍, ഡയറക്ടര്‍ ഡോ. എംപി ഹസന് കുഞ്ഞി, ആര്‍കിടെക്ട് ടിവി മധുകുമാര്‍, അബ്ദുല്ലത്വീഫ് കെഎസ്എ, വിപി ശറഫുദ്ദീന്‍ (വെയ്ക്), ജയദേവ് മാല്‍ഗുഡി (വാക്), അശോക് ശങ്കര്‍, ഹിസ്റ്റോറികല്‍ ഫ്ലൈറ്റ് ജേര്‍ണി കോഓര്‍ഡിനേറ്റര്‍ റശീദ് കുഞ്ഞിപ്പാറാല്‍, എസ്കെ ശംസീര്‍, ഫൈസല്‍ മുഴപ്പിലങ്ങാട്, ബശീര്‍ അല്‍ഹിന്ദ്, എന്‍പിസി രംജിത്, ദിനേശ് നമ്പ്യാര്‍, കണ്ണൂര്‍ പ്രസ് ക്ലബ് വൈസ് പ്രസിഡന്റ് സന്തോഷ് കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
എയര്‍ ഇന്‍ഡ്യയുടെ കൂടുതല്‍ സര്‍വീസ് കണ്ണൂര്‍ വഴി ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ടീം ഹിസ്റ്റോറികല്‍ ഫ്ലൈറ്റ് ജേര്‍ണി ഭാരവാഹികള്‍ ടാറ്റ സണ്‍സ് ഗ്രൂപ് പ്രസിഡന്റ് രമേഷ് നമ്പ്യാര്‍ക്ക് നിവേദനം നല്കി.

Keywords: Latest-News, Kerala, Kannur Airport, Kannur, Hajj, Airport, Flight, Top-Headlines, Historical Flight Journey appreciates announcement of Kannur as embarkation point.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.