വര്‍ഗീയത ചെറുക്കാന്‍ ചരിത്രബോധത്തിന് മാത്രമേ കഴിയൂ: മുഖ്യമന്ത്രി
Jun 14, 2016, 10:40 IST
തിരുവനന്തപുരം: (www.kvartha.com 14.06.2016) വര്‍ഗീയതയെയും കപടദേശീയതയെയും അടിത്തറയോടെ പിഴുതെറിയാന്‍ ശരിയായ ചരിത്രബോധം വളര്‍ത്തണമെന്നും അതിന് മാത്രമേ ഇതൊക്കെ കഴിയൂവെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
മുഴുവന്‍ ജനങ്ങളിലും ചരിത്രബോധം വളര്‍ത്തിയെടുക്കണം. അത്തരം ബോധവല്‍ക്കരണത്തിന് വ്യാപകമായ പ്രചാരണം ആവശ്യമാണ്. സൊസൈറ്റി ഫോര്‍ സോഷ്യല്‍ സയന്‍സ് റിസര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ 'മതേതരത്വവും വിമര്‍ശനങ്ങളും' എന്ന വിഷയത്തില്‍ ദ്വിദിന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശാസ്ത്രബോധവും ചരിത്രബോധവും വളര്‍ത്തുന്ന ദിശയിലേക്ക് പരിവര്ത്തിപ്പിക്കുന്നതിനെപ്പറ്റി ആലോചിക്കണം. അതിന് കൃത്യതയുള്ള ആശയാടിത്തറയുണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യം ഫാസിസത്തിലേക്ക് നീങ്ങുമ്പോള്‍ ജനകീയ പ്രതിരോധത്തിന് വലിയ പ്രാധാന്യമുണ്ട്.
ഫാസിസം വര്‍ഗീയതയുടെ അടിസ്ഥാനത്തില്‍ ഉള്ളതാണ്. ഫാസിസം വളര്‍ത്താന്‍ വര്‍ഗീയതയെ ഉപയോഗിക്കുകയാണ്. മതനിരപേക്ഷചരിത്രം രചിക്കുകയും അത്തരം ചരിത്രബോധം വളര്‍ത്തുകയും ചെയ്തേ വര്‍ഗീയതയെ ഉപയോഗിച്ചുള്ള ഫാസിസത്തിന്റെ വളര്‍ച്ചയെ പ്രതിരോധിക്കാനാകൂവെന്നും പിണറായി പറഞ്ഞു.

Keywords: LDF, Government, CPM, History, Chief Minister, Pinarayi vijayan, RSS, VHP, Thiruvananthapuram, Kerala, Historical understanding, Communalism.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.