ശെല്‍വരാജ് കയ്യൂര്‍ കാലത്തിനൊപ്പം ക്യാമറ ചലിപ്പിച്ച മാധ്യമപ്രവര്‍ത്തകന്‍
Jun 11, 2013, 09:05 IST
നീലേശ്വരം: കാലത്തിനൊപ്പം ക്യാമറ ചലിപ്പിച്ച മാധ്യമപ്രവര്‍ത്തകനാണ് ചൊവ്വാഴ്ച രാവിലെ അന്തരിച്ച ഏഷ്യാനെറ്റ് മുന്‍ ചീഫ് ക്യാമറാമാന്‍ ശെല്‍വരാജ് കയ്യൂര്‍. സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും നീറുന്ന പ്രശ്‌നങ്ങള്‍ സമൂഹത്തിന് മുന്നിലും സര്‍ക്കാറിന് മുന്നിലും അവതരിപ്പിക്കാന്‍ ശെല്‍വരാജിന്റെ ക്യാമറകള്‍ക്ക് കഴിഞ്ഞുവെന്നത് ആ മാധ്യമപ്രവര്‍ത്തകന്റെ ജോലിയോടുള്ള ആത്മാര്‍ഥത തെളിയിക്കുന്നതാണ്.
തിങ്കളാഴ്ച രാത്രി കരുവാച്ചേരിയിലെ വീട്ടില്‍ രക്തസമ്മര്‍ദത്തെ തുടര്‍ന്ന് കുഴഞ്ഞുവീണ ശെല്‍വരാജിനെ നീലേശ്വരം തേജസ്വിനി ആശുപത്രിയിലെത്തിക്കുകയും പിന്നീട് നില ഗുരുതരമായതിനാല്‍ മംഗലാപുരം ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. ചൊവ്വാഴ്ച രാവിലെ 6.30 മണിയോടെയാണ് ശെല്‍വരാജിന്റെ മരണം സംഭവിച്ചത്. സ്വാതന്ത്ര്യസമര കാലത്ത് കര്‍ഷകര്‍ക്കുവേണ്ടിയും പാവപ്പെട്ടവര്‍ക്കു വേണ്ടിയും ഒരുപാട് പോരാട്ടങ്ങള്‍ നടത്തിയ സ്വാതന്ത്ര്യസമര സേനാനി ചൂരിക്കാടന്‍ കൃഷ്ണന്‍ നായരുടെ മകനാണ് ശെല്‍വരാജ് കയ്യൂര്‍.
പിതാവിന്റെ പോരാട്ടവഴികള്‍ ശെല്‍വരാജിന്റെയും മൂത്തസഹോദരനും ഏഷ്യാനെറ്റ് റിപോര്‍ട്ടറുമായിരുന്ന സുരേന്ദ്രന്‍ നീലേശ്വരത്തിന്റെയും സിരകളിലും ജോലിയിലും അലിഞ്ഞു ചേര്‍ന്നിരുന്നു. സാധാരണക്കാര്‍ക്കുവേണ്ടിയും അവരുടെ പ്രശ്‌നങ്ങള്‍ക്ക് വേണ്ടിയും തങ്ങള്‍ ജോലിചെയ്യുന്ന മാധ്യമങ്ങളിലൂടെ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഇരുവര്‍ക്കും കഴിഞ്ഞിട്ടുണ്ട്. കേരള കൗമുദിയില്‍
ഫോട്ടോഗ്രാഫറായാണ് ശെല്‍വരാജ് കയ്യൂര്‍ മാധ്യമപ്രവര്‍ത്തനത്തിലേക്ക് കടന്നുവന്നത്. ഒട്ടേറെ മികച്ച മുഹൂര്‍ത്തങ്ങള്‍ ക്യാമറയില്‍ ഒപ്പിയെടുക്കാനും അത് പത്രത്തില്‍ വരുത്തുവാനും ശെല്‍വരാജിന് സാധിച്ചു.
പിന്നീടാണ് ഏഷ്യാനെറ്റില്‍ ക്യാമറാമാനായി ജോലിയില്‍ പ്രവേശിച്ചത്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെയും കാസര്‍കോട്ടെ സാധാരണ ജനങ്ങളുടെയും പച്ചയായ ജീവിതങ്ങള്‍ സമൂഹ ശ്രദ്ധയിലേക്ക് കൊണ്ടുവരാന്‍ ശെല്‍വരാജിന് കഴിഞ്ഞു. ഏഷ്യാനെറ്റിലെ ഏറ്റവും മികച്ച വാര്‍ത്താധിഷ്ഠിത പരിപാടിയായ കണ്ണാടിയില്‍ വന്ന റിപോര്‍ട്ടുകള്‍ മിക്കതും ശെല്‍വരാജിന്റെ അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനത്തിന്റെ നേര്‍ക്കാഴ്ചയായിരുന്നു.
സഹോദരന് സുരേന്ദ്രന്‍ നീലേശ്വരം വര്‍ഷങ്ങള്‍ക്ക് മുമ്പ് നീലേശ്വരം പാലത്തിന് സമീപം വാഹനാപകടത്തില്‍ മരണപ്പെട്ടതോടെ കുടുംബത്തിന്റെയും, അദ്ദേഹം നടത്തിവന്ന സ്റ്റുഡിയോയുടെയും ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതിനായി ഏഷ്യാനെറ്റില്‍ നിന്നും ശെല്‍വരാജ് പിരിയുകയായിരുന്നു. മാധ്യമ രംഗത്ത് നിരവധി അവാര്‍ഡുകളും പുരസ്‌ക്കാരങ്ങളും ശെല്‍വരാജിനെ തേടിയെത്തിയിരുന്നു. ശെല്‍വരാജിന്റെ മരണത്തോടെ മികച്ച മാധ്യമപ്രവര്‍ത്തകനെയാണ് കാസര്‍കോട് ജില്ലയ്ക്ക് നഷ്ടമായിരിക്കുന്നത്.
Related News:
ഏഷ്യാനെറ്റ് മുന്‍ ക്യാമറാമാന്‍ ശെല്‍വരാജ് കയ്യൂര്‍ നിര്യാതനായി

Keywords: Photographer, Shelvaraj Kayyur, Obituary, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.