Probe | 'പൊലീസുകാരുടെ സ്ഥലംമാറ്റത്തിന് പിന്നില്‍ ക്വാറി മാഫിയയുമായുളള ചങ്ങാത്തം'; കോടികളുടെ കോഴ പറ്റിയെന്ന ആരോപണത്തില്‍ ആഭ്യന്തരവകുപ്പ് അന്വേഷണമാരംഭിച്ചു
Feb 27, 2023, 21:19 IST
കണ്ണൂര്‍: (www.kvartha.com) കണ്ണൂരിലെ ക്വാറി ഉടമകളുമായുളള ബന്ധവും പൊലീസും തമ്മിലുളള രഹസ്യബന്ധത്തെ കുറിച്ചു ആഭ്യന്തരവകുപ്പ് അന്വേഷണമാരംഭിച്ചു. ക്വാറി ഉടമകളും പൊലീസും ചില ഉന്നത രാഷ്ട്രീയ നേതാക്കളും തമ്മിലുളള അവിശുദ്ധ ഇടപാടുകളെ കുറിച്ചു ആരോപണമുയര്‍ന്നതിനെ തുടര്‍ന്നാണ് ആഭ്യന്തര വകുപ്പ് പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിനോട് അന്വേഷണം നടത്താന്‍ നിര്‍ദേശിച്ചത്.
ക്വാറി ഉടമകള്‍ തമ്മിലുളള കുടിപ്പകയാണ് ഈ വിവരം പരാതിയായി ഉയരാന്‍ കാരണമായത്. കോടികളുടെ സാമ്പത്തിക ഇടപാടുകള്‍ ഇതിന്റെ ഭാഗമായി നടന്നിട്ടുണ്ടെന്നാണ് വിവരം. മലബാറിലെ ചില ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ക്വാറി മാഫിയ കോടികളുടെ കോഴ നല്‍കിയിട്ടുണ്ടെന്നാണ് വിവരം. ഇതിന്റെ ഭാഗമായി ഒരു വിഭാഗം ക്വാറി ഉടമകള്‍ക്കെതിരെ കോഴവാങ്ങിയ ഉന്നത ഉദ്യോഗസ്ഥര്‍ അറസ്റ്റുള്‍പ്പെടെയുളള നടപടികളുമായി മുന്‍പോട്ടുപോയതാണ് രഹസ്യവിവരങ്ങള്‍ ചോര്‍ത്താന്‍ ഒരു വിഭാഗം ക്വാറി ഉടമകള്‍ തയാറായതെന്നാണ് അറിയുന്നത്.
ഒടുവില്‍ ആഭ്യന്തരവകുപ്പിന് തന്നെ ഇക്കാര്യം തലവേദനയായതിനെ തുടര്‍ന്ന് ഒരു ഉന്നത ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി മുഖം രക്ഷിക്കുകയായിരുന്നു. എന്നാല്‍ ഇയാള്‍ക്കു മാത്രമല്ല മറ്റു ചിലര്‍ക്കും ക്വാറി മാഫിയയുമായി സാമ്പത്തിക ബന്ധങ്ങളുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് രഹസ്യാന്വേഷണ വിഭാഗം കൂടുതല്‍ അന്വേഷണമാരംഭിച്ചത്.
ഒരു വിഭാഗം ക്വാറി ഉടമകള്‍ മറ്റു ചില ക്വാറി ഉടമകളെ ഒതുക്കുന്നതിനായി ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥന് ഒരു കോടി രൂപ കോഴയായി നല്‍കിയിട്ടുണ്ടെന്നാണ് വിവരം. കണ്ണൂര്‍ ജില്ലയുടെ മലയോരത്ത് പ്രവര്‍ത്തിക്കുന്ന രണ്ടു ക്വാറികള്‍ക്കെതിരെ ഈ ഉദ്യോഗസ്ഥന്റെ നിര്‍ദേശപ്രകാരം പൊലീസ് നടപടിയെടുക്കുകയും ചിലരെ അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു.
ഇതിനു പിന്നില്‍ പൊലീസിന്റെ തലപ്പത്തുളള ഉന്നത ഉദ്യോഗസ്ഥനാണെന്ന വിവരമാണ് പിന്നീട് പുറത്തുവന്നത്. എന്നാല്‍ ഈ കേസുകളിലെ പ്രതികള്‍ക്ക് ജയിലില്‍ കഴിയാതിരിക്കാനുളള അവസരങ്ങള്‍ ഒരുക്കാന്‍ ജയില്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ മത്സരിക്കുകയും മറ്റുചില പൊലീസ് ഉദ്യോഗസ്ഥരുടെയും ഭരണകക്ഷിയിലെ ഉന്നതരുടെയും ഒത്താശയോടെ കേസ് ഒതുക്കി തീര്‍ക്കുകയും ചെയ്തുവെന്ന ആരോപണവും ഉയരുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് വിവാദങ്ങള്‍ പുറത്തറിയുന്നതിനു മുന്‍പേ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ കൂട്ട സ്ഥലമാറ്റത്തിന്റെ മറവില്‍ ആഭ്യന്തര വകുപ്പ് തല്‍സ്ഥാനങ്ങളില്‍ നിന്നും ഒഴിവാക്കിയത്.
Keywords: Home Department started investigation into bribe case, Kannur, News, Police, Bribe Scam, Probe, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.