Honey Disadvantages | തേനിന് നല്ലതും ചീത്തയുമായ വശങ്ങള്‍ ഉണ്ട്; അതുകൊണ്ടുതന്നെ കഴിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കണം
Mar 12, 2024, 16:44 IST
കൊച്ചി: (KVARTHA) തേന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. നമ്മുടെ ശരീരത്തിന് ഗുണകരമായ ഒരുപാട് പോഷകങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. നല്ല മധുരമാണ് തേനിന്. കുട്ടികള്‍ക്ക് മരുന്ന് കൊടുമ്പോള്‍ ഇതിനോടൊപ്പം കൊടുക്കുന്നത് പതിവാണ്. മാത്രമല്ല, ഭക്ഷണ സാധനങ്ങള്‍ക്കൊപ്പവും തേന്‍ കൊടുക്കാറുണ്ട്. എന്നാല്‍ തേനിന് ചില ദോഷവശങ്ങളും ഉണ്ട്. അതുകൊണ്ടുതന്നെ ചിലപ്പോള്‍, തേന്‍ കഴിക്കുന്നത് ആരോഗ്യത്തിനെ പ്രതികൂലമായും ബാധിച്ചേക്കാം. ഏതൊക്കെ സന്ദര്‍ഭങ്ങളിലാണ് തേന്‍ കഴിക്കുന്നത് നല്ലതെന്ന് നോക്കാം. അതോടൊപ്പം ഇതിന്റെ ദൂഷ്യഫലങ്ങളെ കുറിച്ചും അറിയാം.
*ആരോഗ്യകരമായ ജീവിതശൈലി നയിക്കുകയും പതിവായി വ്യായാമം ചെയ്യുകയും ചെയ്യുന്ന ഒരാള്‍ക്ക് തേന്‍ കഴിക്കുന്നത് എന്തുകൊണ്ടും മികച്ച ഫലങ്ങള്‍ തന്നെ നല്‍കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ജീവിത ശൈലി കൃത്യമായി പിന്തുടരാത്ത ഒരാളാണെങ്കില്‍ തേന്‍ കഴിക്കുന്നത് ഗുണത്തേക്കാളേറെ ദോഷങ്ങള്‍ ചെയ്യും.
അതുപോലെ തന്നെ അമിതവണ്ണമുള്ളവരോ, പൊണ്ണത്തടിയുള്ളവരോ, പ്രീ-ഡയബറ്റിക് അല്ലെങ്കില്‍ പ്രമേഹമുള്ളവരോ ആണെങ്കില്‍, തേന്‍ കഴിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു.
തേനിന് ചില പ്രശ്‌നങ്ങള്‍ കൂടിയുണ്ട്. അവയെ കുറിച്ച് അറിയാം.
*രക്തസ്രാവത്തിന് കാരണമാകാം
തേനിന് രക്ത ശീതീകരണത്തെ തടയാന്‍ കഴിയും എന്നതിനാല്‍ രക്തസ്രാവത്തിന് കാരണമാകുമോ എന്ന് വ്യക്തമല്ലെങ്കിലും, ഒരു സാധ്യത നിലനില്‍ക്കുന്നതായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ടുതന്നെ രക്തസ്രാവ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍, തേന്‍ കഴിക്കുന്നതിന് മുമ്പ് ഡോക്ടറെ കണ്ട് ഉപദേശം തേടേണ്ടതാണ്.
*വയറിളക്കത്തിന് കാരണമാകാം
തേന്‍ കഴിക്കുന്നത് ചിലപ്പോള്‍ വയറിളക്കത്തിന് കാരണമായേക്കാം. കാരണം തേനില്‍ ഗ്ലൂകോസിനേക്കാള്‍ അധികമായി ഫ്രക്ടോസ് അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ അപൂര്‍ണമായ ഫ്രക്ടോസ് ആഗിരണത്തിലേക്ക് നയിച്ചേക്കാം. ഇത് ചിലപ്പോള്‍ വയറിളക്കത്തിന് കാരണമാകും.
*ശരീരഭാരം
ഒരു ടേബിള്‍ സ്പൂണ്‍ തേനില്‍ (21 ഗ്രാം) 64 കലോറി അടങ്ങിയിരിക്കുന്നു. ഇത് താരതമ്യേന ഉയര്‍ന്ന കലോറിയാണ്. വളരെയധികമായി കാണുന്നില്ലെങ്കിലും, ദിവസേനെ ഉപയോഗിക്കുന്നത് ശരീര ഭാരം കൂട്ടുവാനുള്ള വിവിധ കാരണങ്ങളില്‍ ഒന്നാകാം.
*അലര്‍ജി
തേന്‍ മൂലം ഉണ്ടാകുന്ന അലര്‍ജികള്‍ വിരളമാണെങ്കിലും, ഒരുപക്ഷെ തേന്‍ ഒരു പ്രധാന ഘടകമായി ഭക്ഷണങ്ങള്‍ കൂടുതലായി കഴിക്കുന്നത് അലര്‍ജിക്ക് കാരണമായേക്കാം.
*പൂമ്പൊടിയോട് അലര്‍ജിയുള്ള വ്യക്തികള്‍ക്ക് തേനിനോടും അലര്‍ജിയുണ്ടാകാം. തേന്‍ അലര്‍ജി കാലക്രമേണ അനാഫൈളക്‌സിസിലേക്ക് നയിച്ചേക്കാം, ഇത് ജീവന് പോലും അപകടമുണ്ടാകുമെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ചര്‍മത്തിലെ തിണര്‍പ്പ്, മുഖത്തെ നീര്‍വീക്കം, ഓക്കാനം, ഛര്‍ദി, ശ്വാസംമുട്ടല്‍, ചുമ, തലവേദന, തലകറക്കം, ക്ഷീണം, ഞെട്ടല്‍ എന്നിവ ഇതിന്റെ ലക്ഷണങ്ങള്‍ ആണ്.
*ഭക്ഷ്യവിഷബാധ
തേനില്‍ സ്വാഭാവികമായും സൂക്ഷ്മാണുക്കള്‍ അടങ്ങിയിട്ടുണ്ട്. പൊടി, വായു, അഴുക്ക്, കൂമ്പോള എന്നിവയില്‍ നിന്ന് വരുന്ന ബാക്ടീരിയ, ഈസ്റ്റ്, പൂപ്പല്‍ എന്നിവ തേനില്‍ അടങ്ങിരിക്കാം. എന്നാല്‍ തേനിന് ആന്റിമൈക്രോബയല്‍ ഗുണങ്ങള്‍ ഉള്ളതിനാല്‍, ഈ സൂക്ഷ്മാണുക്കള്‍ സാധാരണയായി പ്രശ്‌നങ്ങള്‍ ഉണ്ടാക്കാറില്ല. പക്ഷെ തേനിന് രണ്ടാം തല മലിനീകരണം ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
തേന്‍ സംസ്‌കരണത്തിനിടെ മനുഷ്യരില്‍ നിന്നോ, ഉപയോഗിച്ച പാത്രങ്ങളിലൂടെയോ, കാറ്റ്, പൊടി എന്നിവയില്‍ നിന്നോ ഇത് സംഭവിക്കാം. വളരെ അപൂര്‍വമാണെങ്കിലും, ജാഗ്രത പാലിക്കേണ്ടത് പ്രധാനമാണ്. ഭക്ഷ്യവിഷബാധയുടെ സാധ്യത കാണുന്നുണ്ടെങ്കില്‍, തേന്‍ ഒഴിവാക്കുകയോ വിശ്വസനീയമായ വില്‍പ്പനക്കാരനില്‍ നിന്ന് വാങ്ങുകയോ ചെയ്യുക.
*ബോട്ടുലിസം
ശരീരത്തിനുള്ളില്‍ വിഷവസ്തു ഉല്‍പ്പാദിപ്പിക്കുന്ന ഒരു ബാക്ടീരിയല്‍ ബീജം കുട്ടികള്‍ വിഴുങ്ങുമ്പോഴാണ് ബോട്ടുലിസം സംഭവിക്കുന്നത്. തേനില്‍ സി ബോട്ടുലിസത്തിന്റെ സാന്നിധ്യം ഉള്ളതിനാല്‍ ബോട്ടുലിസത്തിന് കാരണമായേക്കാം. അതുകൊണ്ടുതന്നെ ഒരു വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് തേന്‍ നല്‍കരുതെന്ന് ഗവേഷകര്‍ പറയുന്നു.
*ദന്തക്ഷയം
തേനില്‍ പഞ്ചസാര അടങ്ങിയിട്ടുണ്ടെന്ന് മാത്രമല്ല ഇത് ഒട്ടിപ്പിടിക്കുന്നതുമാണ്. അതിനാല്‍ തന്നെ തേന്‍ കഴിച്ച ശേഷം വായ നന്നായി കഴുകിയില്ലെങ്കില്‍ പല്ല് നശിക്കാന്‍ ഇടയാക്കും. തേന്‍ പോലുള്ള പ്രകൃതിദത്ത പഞ്ചസാരകള്‍ക്ക് ശുദ്ധീകരിച്ച പഞ്ചസാരയുടെ അതേ ഫലമുണ്ടാകുമെന്ന് ചിലര്‍ വിശ്വസിക്കുന്നു. പക്ഷെ ഈ രീതിയില്‍ ഉള്ള കാര്യങ്ങളിന്മേല്‍ കൂടുതല്‍ ഗവേഷണം നടന്നുവരികയാണ്.
*രക്തത്തിലെ പഞ്ചസാരയെ ഉയര്‍ത്തുന്നു
ടേബിള്‍ ഷുഗറിന് പകരം തേന്‍ നല്ലൊരു ബദലായി കാണുന്ന ആളുകളുണ്ട്. എന്നാല്‍ തേനില്‍ പഞ്ചസാര അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ പ്രമേഹമുള്ളവര്‍ ജാഗ്രതയോടെ വേണം തേന്‍ കഴിക്കാന്‍.
*തേന്‍ കഴിക്കുന്നത് രക്തത്തിലെ ഹീമോഗ്ലോബിന്‍ A1C (ഗ്ലൂക്കോസുമായി ബന്ധിപ്പിച്ചിരിക്കുന്ന ഹീമോഗ്ലോബിന്‍) അളവ് വര്‍ധിപ്പിക്കും. ഉയര്‍ന്ന അളവിലുള്ള ഹീമോഗ്ലോബിന്‍ എ 1 സി പ്രമേഹത്തിനുള്ള ഉയര്‍ന്ന സാധ്യതയാണ് കാണിക്കുന്നത്.
*തേനിന് ടേബിള്‍ ഷുഗര്‍, ഉയര്‍ന്ന ഫ്രക്ടോസ് കോണ്‍ സിറപ്പ് (ഹാനികരമായ അഡിറ്റീവ്) എന്നിവയ്ക്ക് സമാനമായ ഫലങ്ങള്‍ ഉണ്ട്.
*പ്രമേഹമുള്ളവര്‍ക്ക് തേന്‍ ദോഷകരമല്ലെന്ന് മാത്രമല്ല ഇതിന് ചില ഗുണകരമായ ഫലങ്ങളും ഉണ്ട്. എന്നാല്‍ പ്രമേഹരോഗത്തിനന്റെ മൂര്‍ധന്യാവസ്ഥയില്‍ ആണെങ്കില്‍ തേന്‍ ഉപയോഗിക്കുന്നതിനു മുന്‍പ് ഒരു ഡോക്റ്ററുടെ അഭിപ്രായം തേടേണ്ടതാണ്.
*മുഖക്കുരു വര്‍ധിപ്പിക്കും
തേനിന് ചര്‍മത്തെ സുഖപ്പെടുത്തുന്ന ഫലങ്ങളുണ്ടെങ്കിലും, എല്ലാ ചര്‍മ വിഭാഗങ്ങള്‍ക്കും ഇത് അനുയോജ്യമല്ല. തേനിലെ ഉയര്‍ന്ന പഞ്ചസാരയുടെ അംശം ചിലരില്‍ മുഖക്കുരു വര്‍ധിപ്പിക്കുവാന്‍ കാരണമായേക്കാം. കൂടാതെ, വാണിജ്യപരമായ രീതിയില്‍ നിര്‍മിക്കുന്ന തേനില്‍ മറ്റ് അഡിറ്റീവുകളും പ്രിസര്‍വേറ്റീവുകളും അടങ്ങിയിട്ടുണ്ട്, അത് സെന്‍സിറ്റീവ് ചര്‍മത്തില്‍ അലര്‍ജിക്ക് കാരണമാവുകയും മറ്റ് ചര്‍മ പ്രശ്‌നങ്ങള്‍ക്ക് സാധ്യതയുണ്ടാക്കുകയും ചെയ്‌തേക്കാം.

Keywords: Honey: Health Benefits, Uses and Risks, Kochi, News, Honey, Health Tips, Health, Warning, Research, Study, Food, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.