മിസ്ഡ് കോളിലൂടെ യുവാവുമായി പരിചയപ്പെട്ടു; പിന്നീട് കോട്ടക്കലിലേക്ക് വിളിച്ചു വരുത്തി യുവതിയുമായി ചേര്‍ത്തുനിര്‍ത്തി ചിത്രങ്ങള്‍ ഫോണില്‍ പകര്‍ത്തി; തുടര്‍ന്ന് 5ലക്ഷം രൂപ നല്‍കണമെന്നും ഇല്ലെങ്കില്‍ കുടുംബം തകര്‍ക്കുമെന്നും പറഞ്ഞ് ഭീഷണി; മലപ്പുറത്ത് ഹണി ട്രാപ് കേസില്‍ ഒരു സ്ത്രീയടക്കം 7 പേരെ പൊലീസ് അറസ്റ്റ് ചെയ്തു
Jan 18, 2022, 19:46 IST
മലപ്പുറം: (www.kvartha.com 18.01.2022) മലപ്പുറം കോട്ടക്കലില്‍ ഹണി ട്രാപ് കേസില്‍ ഒരു സ്ത്രീയടക്കം ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളെ പൊലീസ് കുടുക്കിയത് വളരെ സമര്‍ഥമായി. ബ്ലാക് മെയിലിംഗിലൂടെ അഞ്ച് ലക്ഷം രൂപ തട്ടാനുള്ള ശ്രമത്തിനിടിയിലാണ് ഏഴംഗ സംഘത്തെ പൊലീസ് പിടികൂടുന്നത്.
മലപ്പുറം സ്വദേശി ഫസീല, തിരൂര്‍ സ്വദേശികളായ ഹസിം, നിസാമുദ്ദീന്‍, റഷീദ്, മംഗലം സ്വദേശി ഷാഹുല്‍ ഹമീദ്, കോട്ടക്കല്‍ സ്വദേശികളായ മുബാറക്, നസറുദീന്‍ എന്നിവരാണ് പിടിയിലായത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
രണ്ടാഴ്ച മുമ്പ് ഫസീല മിസ്ഡ് കോളിലൂടെ മലപ്പുറം കൂട്ടിലങ്ങാടിയിലെ ഒരു യുവാവുമായി പരിചയപെട്ടു. തുടര്‍ന്ന് ഇയാളുമായുള്ള അടുപ്പം വളര്‍ത്തിയെടുത്ത ഫസീല യുവാവിനെ കോട്ടക്കലിലേക്ക് വിളിച്ചു വരുത്തി. ഇവര്‍ വാഹനത്തില്‍ സംസാരിച്ചുകൊണ്ടിരിക്കെ മറ്റ് നാല് പേര് കൂടി വാഹനത്തില്‍ കയറി.
പിന്നീട് ഫസീലയെയും യുവാവിനെയും ചേര്‍ത്ത് നിര്‍ത്തി ചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി. അതിനുശേഷം അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ട് യുവാവിനെ ഭീഷണിപ്പെടുത്തി. പണം നല്‍കിയില്ലെങ്കില്‍ കുടുംബം തകര്‍ക്കുമെന്നായിരുന്നു ഭീഷണി.
പിന്നീട് യുവാവ് ഇതുസംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ആവശ്യപ്പെട്ട പണം നല്‍കാമെന്ന് യുവാവിനെക്കൊണ്ട് ഓരോരുത്തരെയായി വിളിപ്പിക്കുകയും പണം വാങ്ങാനായി ഏഴുപേരും എത്തുകയും ചെയ്തതോടെയാണ് പൊലീസ് പ്രതികളെ അറസ്റ്റുചെയ്തതത്. സംഘം ഇതിനുമുമ്പ് സമാനമായ തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്നതടക്കമുള്ള കാര്യങ്ങള്‍ പൊലീസ് അന്വേഷിക്കുന്നുണ്ട്.
Keywords: Honey trap gang arrested in Malappuram, Malappuram, News, Police, Arrested, Woman, Threatened, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.