Booked | 'തട്ടുകടയിലെത്തി ഭക്ഷണം ചോദിച്ചപ്പോള്‍ തീര്‍ന്നുവെന്ന് പറഞ്ഞു; യുവാവ് ഹോടെല്‍ ജീവനക്കാരന്റെ മൂക്ക് കടിച്ചുപറിച്ചു'
Oct 3, 2023, 21:56 IST
കട്ടപ്പന: (KVARTHA) തട്ടുകടയിലെത്തി ഭക്ഷണം ചോദിച്ചപ്പോള്‍ തീര്‍ന്നുവെന്ന് പറഞ്ഞതില്‍ പ്രകോപിതനായ യുവാവ് ഹോടെല്‍ ജീവനക്കാരന്റെ മൂക്ക് കടിച്ചുപറിച്ചതായി പരാതി. അക്രമത്തില്‍ സാരമായി പരുക്കേറ്റ പുളിയന്മല ചിത്രാഭവനില്‍ ശിവചന്ദ്രനെ (36) കോട്ടയത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയനാക്കി. കട്ടപ്പന താലൂക് ആശുപത്രിയില്‍ എത്തിച്ച് പ്രഥമ ശുശ്രൂഷ നല്‍കിയശേഷമാണ് ശിവചന്ദ്രനെ കോട്ടയത്തെ ആശുപത്രിയിലേക്ക് മാറ്റിയത്.
സംഭവത്തെ കുറിച്ച് വണ്ടന്മേട് പൊലീസ് പറയുന്നത്:
കഴിഞ്ഞ ദിവസം രാത്രി 10.30നു പുളിയന്മലയിലെ തട്ടുകടയിലായിരുന്നു സംഭവം. കട അടയ്ക്കാറായപ്പോഴാണു സമീപത്ത് ബേകറി നടത്തുന്ന വ്യക്തിയുടെ മകന് ഭക്ഷണം ചോദിച്ച് എത്തിയത്. ഭക്ഷണം തീര്‍ന്നതിനാല്‍ കട അടയ്ക്കാനായി ശുചീകരണ ജോലികള്‍ ചെയ്യുകയായിരുന്നു ജീവനക്കാര്‍.
ഭക്ഷണം തീര്‍ന്നുവെന്നു പറഞ്ഞെങ്കിലും കടയുടമയ്ക്ക് കഴിക്കാനായി നീക്കിവച്ചിരുന്ന ഭക്ഷണം കണ്ട് പ്രതി പ്രകോപിതനായി. അതു നല്‍കിയില്ലെന്ന് ആരോപിച്ച് കടയിലെ സാധനങ്ങള്‍ നശിപ്പിക്കുകയും ജീവനക്കാരനായ മാണിക്യത്തെ മര്‍ദിക്കുകയും ചെയ്തു. ഇതുകണ്ട് തടസം പിടിക്കാന്‍ എത്തിയ ശിവചന്ദ്രനെ മര്‍ദിച്ചു നിലത്തിട്ടശേഷം പ്രതി മൂക്ക് കടിച്ചെടുത്തെന്നാണു പരാതി.
പ്രതിക്കെതിരെ വധശ്രമം ഉള്‍പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തു. സംഭവത്തിനുശേഷം ഒളിവില്‍പോയ പ്രതിക്കായി അന്വേഷണം ആരംഭിച്ചു.

Keywords: Hotel Employee Attacked; Case Against Youth, Idukki, News, Attack, Plastic Surgery, Police, Complaint, Hospital, Treatment, Crime, Criminal Case, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.