ശബരിമല ക്ഷേത്ര ദര്‍ശനത്തിനെത്തിയ 8 വയസുകാരിയെ ഹോടെല്‍ ജീവനക്കാരന്‍ അപമാനിക്കാന്‍ ശ്രമിച്ചതായി പരാതി; തമിഴ്‌നാട് സ്വദേശി കസ്റ്റഡിയില്‍
Dec 10, 2021, 15:48 IST
കോട്ടയം: (www.kvartha.com 10.12.2021) ശബരിമല ക്ഷേത്ര ദര്‍ശനത്തിനെത്തിയ എട്ട് വയസുകാരിയെ മാളികപ്പുറത്തെ ഹോടെല്‍ ജീവനക്കാരന്‍ അപമാനിക്കാന്‍ ശ്രമിച്ചതായി പരാതി. രാവിലെ നടന്ന സംഭവത്തില്‍ തമിഴ്‌നാട് സ്വദേശി ജയപാലനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
ഭക്ഷണം കഴിക്കാനെത്തിയ തീര്‍ഥാടക സംഘത്തിലെ കൊച്ചുകുട്ടിയെ ഹോടെല്‍ ജീവനക്കാരന്‍ അപമാനിക്കാന്‍ ശ്രമിച്ചുവെന്നാണ് സംഘത്തിന്റെ പരാതി. സംഭവത്തിന് പിന്നാലെ വിവിധ ഹിന്ദുത്വ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഹോടെല്‍ തുറക്കാന്‍ അനുവദിക്കില്ലെന്നും സംഘടന നേതാക്കള്‍ പറഞ്ഞു. ഇതിന് പിന്നാലെ എരുമേലി റാന്നി റോഡിലെ താല്‍ക്കാലിക ഹോടെല്‍ അടച്ചു.
അതേസമയം, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമ പരാതികളില്‍ ഉടന്‍ നടപടി വേണമെന്ന് ഡിജിപി നിര്‍ദേശം. പോക്‌സോ കേസുകളുടെ അന്വഷണത്തില്‍ കാലതാമസം ഒഴിവാക്കണമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ഡിജിപി നിര്‍ദേശിച്ചു. പൊതു ജനങ്ങളോട് പൊലീസ് മാന്യമായി പെരുമാറണമെന്നും ജില്ലാ പൊലീസ് മേധാവിമാര്‍ ഇത് ഉറപ്പ് വരുത്തണമെന്നും ഡിജിപി പറഞ്ഞു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.