ഹോട്ടലില്‍ വാക്കുതര്‍ക്കം: സിലിണ്ടര്‍ കൊണ്ടുള്ള അടിയേറ്റ് ജീവനക്കാരന്‍ മരിച്ചു

 


കോഴിക്കോട്: (www.kvartha.com 10.09.2015) ഹോട്ടല്‍ ജീവനക്കാര്‍ തമ്മിലുണ്ടായ വാക്ക് തര്‍ക്കത്തിനിടെ ഗ്യാസ് സിലിണ്ടര്‍ കൊണ്ടുള്ള അടിയേറ്റ് ഒരാള്‍ മരിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ കോഴിക്കോട് കടപ്പുറം വെള്ളയില്‍ ഭാഗത്താണ് സംഭവം.

വെള്ളയില്‍ പി.യു.സി സ്‌കൂളിന് സമീപത്തെ ഹോട്ടല്‍ ജീവനക്കാരനായ കൊല്ലം സ്വദേശി വര്‍ഗീസ് (55) ആണ് മരിച്ചത്. സംഭവത്തില്‍ സഹജീവനക്കാരനായ കണ്ണൂര്‍ സ്വദേശി ജോസഫ് ദേവസ്യ (53) പോലീസില്‍ കീഴടങ്ങി. ബുധനാഴ്ച  രാത്രി മുറിയില്‍ ഭക്ഷണം കഴിക്കുന്നതിനിടെ വര്‍ഗീസും ജോസഫും തമ്മില്‍ വാക്ക് തര്‍ക്കം നടന്നിരുന്നു.

ഇതിനിടെ ജോസഫിന്റെ ഭക്ഷണ പാത്രം വര്‍ഗീസ് തട്ടി തെറിപ്പിക്കുകയും ചെയ്തിരുന്നു. വാക്കുതര്‍ക്കം
ഹോട്ടലില്‍ വാക്കുതര്‍ക്കം: സിലിണ്ടര്‍ കൊണ്ടുള്ള അടിയേറ്റ്  ജീവനക്കാരന്‍ മരിച്ചു
നടക്കുന്ന അവസരത്തില്‍  ഇരുവരും മദ്യപിച്ചിരുന്നതായി പോലീസ് പറഞ്ഞു. എന്നാല്‍ അല്‍പസമയത്തെ വഴക്കിനൊടുവില്‍ മദ്യലഹരിയിലായിരുന്ന വര്‍ഗീസ് മയങ്ങിപ്പോയി. ഇതിനിടെ ജോസഫ് മുറിയിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടര്‍ എടുത്ത്  വര്‍ഗീസിന്റെ തലക്കടിക്കുകയായിരുന്നു.

അടിയേറ്റ വര്‍ഗീസ് സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. പിന്നീട് മൃതദേഹം എന്തുചെയ്യണമെന്നറിയാതെ പകച്ചുനിന്ന ജോസഫ് മണിക്കൂറുകളോളം മുറിയില്‍തന്നെയിരുന്നു. പിന്നീട് വ്യാഴാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ ജോസഫ് തന്നെയാണ് പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി സംഭവം വിവരിച്ചത്. പോലീസ് സ്ഥലത്തെത്തി മേല്‍നടപടി സ്വീകരിച്ചു.

Also Read:
സി.പി.എം. പ്രവര്‍ത്തകന്റെ കൊല: 2 പേരെകൂടി പ്രതിചേര്‍ത്തു

Keywords:  Kozhikode, Police, Police Station, Attack, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia