House Attacked | കേന്ദ്രമന്ത്രി വി മുരളീധരന്റെ തിരുവനന്തപുരത്തെ വീടിന്റെ ജനല്‍ ചില്ലുകള്‍ അജ്ഞാതര്‍ തകര്‍ത്ത നിലയില്‍
Feb 9, 2023, 13:32 IST
തിരുവനന്തപുരം: (www.kvartha.com) കേന്ദ്രമന്ത്രി വി മുരളീധരന്റെ വീടിന്റെ ജനല്‍ ചില്ലുകള്‍ അജ്ഞാതര്‍ തകര്‍ത്ത നിലയില്‍ കണ്ടെത്തി. കൊച്ചുള്ളൂരില്‍ ബാലസുബ്രമണ്യ ക്ഷേത്രത്തിന് അടുത്തുള്ള വീടിന്റെ ജനല്‍ ചില്ലുകളാണ് തകര്‍ത്തത്. ബുധനാഴ്ച രാത്രിയിലാണ് സംഭവം നടന്നത്.
ആക്രമണസമയത്ത് വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. ജനലില്‍ ചെറിയ രീതിയില്‍ ചോരത്തുള്ളികളുണ്ടായിരുന്നുവെന്നും മോഷണ ശ്രമമാണോയെന്ന് പരിശോധിച്ച് വരികയാണെന്ന് പൊലീസ് പറഞ്ഞു. മെഡികല്‍ കോളജ് പൊലീസ് എത്തി പരിശോധന നടത്തുകയാണ്. ഫൊറന്‍സിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തും. ഡിസിപി അജിത് കുമാറിന്റെ നേതൃത്വത്തിലാണ് പരിശോധന.
Keywords: News,Kerala,State,Top-Headlines,Latest-News,Minister,Union minister,attack,House,Police, Thiruvananthapuram: V Muraleedharan's house attacked
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.