മ­ദ്യ­പി­ച്ചെത്തിയ പോ­ലീ­സു­കാ­ര­ന്‍ വീ­ട്ട­മ്മ­യെ മര്‍­ദിച്ചു

 


അമ­രവിള: മദ്യപിച്ചെത്തിയ പോലീസു­കാരന്‍ വീടിനു മുന്നില്‍ അസഭ്യം പ­റ­യുന്നതിനെ ചോദ്യം ചെയ്ത വീ­ട്ട­മ്മ­യ്­ക്ക് പോ­ലീ­സു­കാ­ര­ന്റെ മര്‍ദനം. അക്രമത്തില്‍ സാരമായി പരിക്കേറ്റ അമരവിള സി.എസ്.ഐ പള്ളിക്കു സ­മീപത്തെ മോതിരപ്പള്ളി വീട്ടില്‍ തങ്കമണി(59) നെയ്യാറ്റിന്‍കര ആശുപത്രിയില്‍ ചി­കിത്സയിലാണ്. ചൊ­വ്വാഴ്ച വൈകിട്ട് അ­ഞ്ചു­മ­ണി­ക്കാണ് സം­ഭവം.

പാറശാല സ്‌റ്റേഷനില്‍ ജോ­ലി ചെ­യ്യുന്ന എ.ആര്‍ ക്യാംപി­ലെ പോലീസു­കാ­രനും സമീപ വാ­സിയുമായ ഷാജിയാണു വീടുകയറി ആക്രമണം നടത്തിയത്. അമിതമായി മദ്യപിച്ചു വീട്ടിനു മുന്നില്‍ നിന്ന് അസഭ്യം പറഞ്ഞ ഷാജിയോടു മാറിപ്പോ­കാന്‍ ആവശ്യപ്പെട്ട തങ്ക­മ­ണിയെ ഇയാള്‍ വീട്ടില്‍ കയറി അക്രമിക്കുകയായിരുന്നു.

മ­ദ്യ­പി­ച്ചെത്തിയ പോ­ലീ­സു­കാ­ര­ന്‍ വീ­ട്ട­മ്മ­യെ മര്‍­ദിച്ചുഇ­യാള്‍ മു­ഷ്ടി ചു­രുട്ടി തങ്ക­മ­ണി­യുടെ മുതുകിലിടിക്കുകയും വയറ്റില്‍ ചവിട്ടുകയും ചെ­യ്തു. മദ്യപിച്ചെത്തിയ ഷാ­ജി സമീപവാസികളെ അസഭ്യം പറയുന്നതു പതിവാണെന്നും ആരോപണമുണ്ട്. ഇ­തു സം­ബ­ന്ധിച്ച പരാതി പാറശാല പോലീ­സില്‍ നല്‍­കി­യി­ട്ടുണ്ട്.

Keywords: Alcohol ,Drinking,Police, Attack, House Wife, Neyyattinkara, Injured, Hospital, Police Station, Kerala, Treatment, Parassala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, House wife attacked by Police constable
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia