അമരവിള: മദ്യപിച്ചെത്തിയ പോലീസുകാരന് വീടിനു മുന്നില്‍ അസഭ്യം പറയുന്നതിനെ ചോദ്യം ചെയ്ത വീട്ടമ്മയ്ക്ക് പോലീസുകാരന്റെ മര്‍ദനം. അക്രമത്തില്‍ സാരമായി പരിക്കേറ്റ അമരവിള സി.എസ്.ഐ പള്ളിക്കു സമീപത്തെ മോതിരപ്പള്ളി വീട്ടില്‍ തങ്കമണി(59) നെയ്യാറ്റിന്‍കര ആശുപത്രിയില്‍ ചികിത്സയിലാണ്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചുമണിക്കാണ് സംഭവം.
പാറശാല സ്റ്റേഷനില്‍ ജോലി ചെയ്യുന്ന എ.ആര് ക്യാംപിലെ പോലീസുകാരനും സമീപ വാസിയുമായ ഷാജിയാണു വീടുകയറി ആക്രമണം നടത്തിയത്. അമിതമായി മദ്യപിച്ചു വീട്ടിനു മുന്നില്‍ നിന്ന് അസഭ്യം പറഞ്ഞ ഷാജിയോടു മാറിപ്പോകാന്‍ ആവശ്യപ്പെട്ട തങ്കമണിയെ ഇയാള്‍ വീട്ടില്‍ കയറി അക്രമിക്കുകയായിരുന്നു.
ഇയാള്‍ മുഷ്ടി ചുരുട്ടി തങ്കമണിയുടെ മുതുകിലിടിക്കുകയും വയറ്റില്‍ ചവിട്ടുകയും ചെയ്തു. മദ്യപിച്ചെത്തിയ ഷാജി സമീപവാസികളെ അസഭ്യം പറയുന്നതു പതിവാണെന്നും ആരോപണമുണ്ട്. ഇതു സംബന്ധിച്ച പരാതി പാറശാല പോലീസില്‍ നല്‍കിയിട്ടുണ്ട്.

Keywords: Alcohol ,Drinking,Police, Attack, House Wife, Neyyattinkara, Injured, Hospital, Police Station, Kerala, Treatment, Parassala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, House wife attacked by Police constable
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.