Accidental Death | കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസില്‍നിന്ന് തെറിച്ചുവീണ യാത്രക്കാരിക്ക് വാഹനത്തിനടിയില്‍പെട്ട് ദാരുണാന്ത്യം
Nov 29, 2022, 12:05 IST
കോഴിക്കോട്: (www.kvartha.com) ഓടിക്കൊണ്ടിരുന്ന ബസില്‍നിന്ന് തെറിച്ചുവീണ യാത്രക്കാരിക്ക് വാഹനത്തിനടിയില്‍പെട്ട് ദാരുണാന്ത്യം. നരിക്കുനിയിലാണ് ദാരുണ സംഭവം നടന്നത്. നരിക്കുനി ഒടുപാറയില്‍ വാടകയ്ക്കു താമസിക്കുന്ന കൊയിലാണ്ടി സ്വദേശി ഉഷ (52) ആണ് മരിച്ചത്.
ചൊവ്വാഴ്ച രാവിലെ ഏഴു മണിയോടെ നരിക്കുനി എളേറ്റില്‍ റോഡില്‍ നെല്ലിയേരി താഴെത്തായിരുന്നു അപകടം. ബസിന്റെ വാതില്‍ അടക്കാതിരുന്നതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇന്‍ക്വസ്റ്റ് നടപടിക്ക് ശേഷം ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റുമോര്‍ടത്തിനുശേഷം ബന്ധുക്കള്‍ക്ക് കൈമാറും.
Keywords: House wife Died after falling from Moving bus, Kozhikode, News, Local News, Accidental Death, Passenger, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.