Accidental Death | ഭര്‍ത്താവിനൊപ്പം സ്‌കൂടറില്‍ യാത്ര ചെയ്യുന്നതിനിടെ ടോറസ് ലോറി ശരീരത്തിലൂടെ കയറിയിറങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
Aug 14, 2023, 19:40 IST
ചെങ്ങന്നൂര്‍: (www.kvartha.com) ഭര്‍ത്താവിനൊപ്പം സ്‌കൂടറില്‍ യാത്ര ചെയ്യുന്നതിനിടെ ടോറസ് ലോറി ശരീരത്തിലൂടെ കയറിയിറങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച രാവിലെ 11.15ന് എംസി റോഡില്‍ ചെങ്ങന്നൂര്‍ ഐടിഐ ജന്‍ക്ഷനു സമീപം ഹോടെല്‍ ആര്യാസിനു മുന്‍ഭാഗത്തായാണ് അപകടം നടന്നത്.
വെണ്‍മണി കുറ്റിയില്‍ പുത്തന്‍ വീട്ടില്‍ അജിത (47) ആണ് മരിച്ചത്. ഭര്‍ത്താവ് ഓമനക്കുട്ടനൊപ്പം സ്‌കൂടറില്‍ യാത്ര ചെയ്യുന്നതിനിടെയാണ് ദുരന്തം സംഭവിച്ചത്. പിന്‍സീറ്റിലിരുന്ന അജിത ടോറസ് ലോറിക്കടിയിലേക്ക് വീഴുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഗുരുതരമായി പരുക്കേറ്റ ഇവരെ ആദ്യം തിരുവല്ലയിലെ ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡികല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മക്കള്‍: അഭിഷേക്, ആദിത്യന്‍.
Keywords: House Wife Died in Road Accident, Alappuzha, News, Accidental Death, Hospitalized, Injury, Dead Body, Police, Scooter, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.