'മകന് ഐസ്ക്രീമില് വിഷം കലര്‍ത്തി നല്കി'; ഭര്‍ത്താവും മറ്റു 2 മക്കളും വീട്ടിലില്ലാതിരുന്ന നേരത്ത് യുവതി ജീവനൊടുക്കിയതായി പൊലീസ്
Sep 15, 2021, 08:32 IST
ആലപ്പുഴ: (www.kvartha.com 15.09.2021) ഇളയ മകന് ഐസ്ക്രീമില് വിഷം കലര്‍ത്തി നല്കിയ ശേഷം മാതാവ് ജീവനൊടുക്കിയതായി പൊലീസ്. അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്തില്‍ പള്ളിവെളിവീട്ടില്‍ മുജീബിന്റെ ഭാര്യ റഹ് മത്ത്(39) ആണ് മരിച്ചത്.
ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു സംഭവം. 7 വയസുകാരനായ മകന് മുഫാസിനെ ആലപ്പുഴ മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
ഹോടെല്‍ തൊഴിലാളിയായ ഭര്‍ത്താവും മൂത്ത മറ്റു 2 മക്കളും വീട്ടിലില്ലാതിരുന്ന സമയത്താണ് യുവതി കടുംകൈ ചെയ്തതെന്ന് പൊലീസ് പറഞ്ഞു. മകന് വിഷം നല്‍കിയശേഷം യുവതിയും കഴിച്ചതായി പൊലീസ് പറയുന്നു. യുവതിയുടെ മൃതദേഹം മെഡികല്‍ കോളജ് ആശുപത്രിയിലെ മോര്‍ചറിയിലേക്ക് മാറ്റി.
റഹ് മത്ത് ആത്മഹത്യാപ്രവണതയുള്ള ആളാണെന്നും 8 വര്‍ഷമായി മാനസിക വിഭ്രാന്തിക്ക് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്നെന്നും പൊലീസ് അറിയിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.