കോട്ടയം: വീട്ടമ്മയുടെ തലയ്ക്കടിച്ച് വീടിനുള്ളില്‍നിന്ന് ആഭരണങ്ങള്‍ കവര്‍ന്നു. തിങ്കളാഴ്ച പുലര്‍ചെ അഞ്ചരയോടെയായിരുന്നു സംഭവം. കമ്പിവടികൊണ്ട് വീട്ടമ്മയുടെ തലയ്ക്കടിച്ച് ബോധം കെടുത്തിയശേഷം വീടിനുള്ളില്‍ കടന്ന മോഷ്ടാവ് മകളുടെയും കൊച്ചുമകന്റെയും ആഭരണങ്ങള്‍ കവര്‍ന്നു. മോഷ്ടാവിന്റെ അടിയേറ്റ് തലയ്ക്ക് പരിക്കേറ്റ മറിയപ്പള്ളി പുത്തന്‍പറമ്പില്‍ പ്രകാശന്റെ ഭാര്യ സുജാത(48)യെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രകാശന് സ്ഥലത്തില്ലാതിരുന്ന സമയത്തായിരുന്നു മോഷണം. സുജാത ബാത് റൂമില്‍ പോകുന്നതിന് മുറ്റത്തിറങ്ങിയപ്പോള്‍ മോഷ്ടാവ് കമ്പിവടികൊണ്ട് അടിച്ചുവീഴ്ത്തുകയായിരുന്നു. തൂടര്‍ന്ന് അബോധാവസ്ഥയിലായ സുജാതയുടെ വായില്‍ തുണി തിരുകി. വീടിനുള്ളില്‍ കടന്ന മോഷ്ടാവ് ഇളയമകള്‍ പ്രീതിയുടെ ഒര് പവന്റെ മാലപൊട്ടിച്ചു. അടുത്തമുറിയില്‍ ഉറങ്ങിക്കിടന്ന മൂത്തമകള്‍ പ്രിയയുടെ എട്ട് മാസം പ്രായമുള്ള മകള്‍ ശിവന്യായുടെ രണ്ടു പവന്റെ മാലയും പൊട്ടിച്ചു.

പ്രിയയുടെ മുഖത്ത് തലയണകൊണ്ട് അമര്‍ത്തി ആഭരണങ്ങള്‍ കവരാന്‍ ശ്രമിച്ചപ്പോള്‍ പ്രിയ കുതറിയെഴുന്നേറ്റ് ബഹളം വെച്ചതിനെ തുടര്‍ന്ന് മോഷ്ടാവ് കടന്നുകളഞ്ഞു.
Keywords: Theft, Gold, Mother, Injured, House, Kottayam, Kerala, Priya, Thief, Kvartha, Malayalam News, Malayalam Vartha.
Keywords: Theft, Gold, Mother, Injured, House, Kottayam, Kerala, Priya, Thief, Kvartha, Malayalam News, Malayalam Vartha.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.