വിവാഹത്തിനെത്തിയ യുവതി വെട്ടേറ്റ് മരിച്ചനിലയില്‍

 


ആലപ്പുഴ: (www.kvartha.com 14.08.2015) ഹരിപ്പാട് നങ്ങ്യാര്‍കുളങ്ങരയില്‍ വീട്ടമ്മയെ വെട്ടേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. മോഷണ ശ്രമത്തിനിടെ വെട്ടികൊലപ്പെടുത്തുകയായിരുന്നുവെന്ന് സംശയിക്കുന്നു. മുട്ടം ഭാരതിയില്‍ ജലജ സുരന്‍ (47) ആണ് മരിച്ചത്. വ്യാഴാഴ്ച അര്‍ധരാത്രിയോടെയാണ് വീട്ടിനുള്ളില്‍ ജലജയെ മരിച്ചു കിടക്കുന്നത് ബന്ധുക്കള്‍ കണ്ടത്.

ചെന്നൈയില്‍ സ്ഥിര താമസമാക്കിയ ജലജ മൂന്നു ദിവസം മുമ്പാണ് ഒരു വിവാഹചടങ്ങില്‍ പങ്കെടുക്കാനായി നാട്ടിലെത്തിയത്. ഭര്‍ത്താവ് സുരന്‍ ദുബൈയില്‍ ജോലി ചെയ്യുകയാണ്. ചെന്നൈയില്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികളായ അമ്മു, ആരോമല്‍ എന്നിവര്‍ മക്കളാണ്. മക്കളെ കൂട്ടാതെയാണ് ജലജ വിവാഹചടങ്ങില്‍ പങ്കെടുക്കാനായി നാട്ടിലെത്തിയത്.

കുടുംബ സുഹൃത്തിന്റെ മകളുടെ വിവാഹത്തിനായി ആഗസ്ത്  ഒമ്പതിനാണ് ജലജ നാട്ടില്‍
എത്തിയത്. ജലജ കഴിഞ്ഞ ദിവസം ബാങ്കില്‍ നിന്നും പണം എടുത്തിരുന്നതായി ബന്ധുക്കള്‍ പോലീസിന് മൊഴി നല്‍കി. വ്യാഴാഴ്ച രാത്രി സുരന്‍ ഗള്‍ഫില്‍ നിന്നും വിളിച്ചപ്പോള്‍ ജലജയുടെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. തുടര്‍ന്ന് ആരോമലും ഫോണില്‍ വിളിച്ചു. എന്നാല്‍ അമ്മയെ കിട്ടാത്തതിനാല്‍ അയല്‍വാസികളെ വിളിച്ച് ആരോമല്‍ വിവരം പറയുകയായിരുന്നു. ഇവര്‍ വീട്ടിലെത്തിയപ്പോഴാണ് ജലജ മരിച്ചുകിടക്കുന്നത്  കണ്ടത്.

പോലീസിന്റെ വിരലടയാള വിദഗ്ധരും ശാസ്ത്രീയ കുറ്റാന്വേഷണ വിഭാഗവും വീട്ടിലെത്തി തെളിവെടുപ്പ് നടത്തി. തലയ്ക്ക് പിന്നിലേറ്റ ആഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. വ്യാഴാഴ്ച വൈകുന്നേരമാണ് കൊലപാതകം നടന്നതെന്ന് പോലീസ് സംശയിക്കുന്നു. ഇവിടെ രണ്ട് പേര്‍ ബൈക്കിലെത്തി മടങ്ങിയതിന്റെ സൂചന ലഭിച്ചിട്ടുണ്ട്. കായംകുളം സിഐ കെഎസ് ഉദയഭാനുവിന്റെ നേതൃത്വത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.
വിവാഹത്തിനെത്തിയ യുവതി വെട്ടേറ്റ് മരിച്ചനിലയില്‍

Also Read:
ചെമ്മനാട് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
Keywords:  Housewife hacked to death in Alappuzha, chennai, Children, Husband, Bank, Mobile Phone, Police, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia