വീട്ടമ്മയെ വെട്ടിക്കൊന്ന് കാല്‍അറുത്തുമാറ്റിയ കേസിന്റെ വിസ്താരം പൂര്‍ത്തിയായി

 


തൊടുപുഴ: (www.kvartha.com 20/02/2015) വിവാഹം നിശ്ചയിച്ച യുവതിയെ ശല്യപ്പെടുത്തരുതെന്ന് പറഞ്ഞതിന് പ്രതികാരമായി ചെറിയമ്മയെ വെട്ടിക്കൊലപ്പെടുത്തി കാല് മുറിച്ചുമാറ്റിയ കേസിന്റെ വിസ്താരം തൊടുപുഴ നാലാം അഡീഷനല്‍ കോടതിയില്‍ പൂര്‍ത്തിയായി. കുമാരമംഗലം ഈസ്റ്റ് കലൂര്‍ പാറേപ്പുത്തന്‍പുരയില്‍ വക്കന്‍ എന്ന ജോര്‍ജിന്റെ ഭാര്യ ലിസി (48) ആണ് ദാരുണമായി കൊലചെയ്യപ്പെട്ടത്.

വീട്ടമ്മയെ വെട്ടിക്കൊന്ന് കാല്‍അറുത്തുമാറ്റിയ കേസിന്റെ വിസ്താരം പൂര്‍ത്തിയായി
ലിസി
ജോര്‍ജിന്റെ സഹോദരന്‍ പൗലോസിന്റെ മകന്‍ ജീവനാണ് കേസിലെ പ്രതി. 2011 മാര്‍ച്ച് 17നാണ് കേസിനാസ്പദ സംഭവം. അന്ന് രാവിലെ പത്തുമണിയോടെ ലിസി വീടിന് സമീപത്തു നിന്ന് അയല്‍വാസികളായ സൗമ്യ, ബിന്ദു എന്നിവരുമായി സംസാരിച്ചുകൊണ്ടിരിക്കെയാണ് പ്രതി വാക്കത്തിയുമായി പാഞ്ഞെത്തി വെട്ടി വീഴ്ത്തിയത്.


വീട്ടമ്മയെ വെട്ടിക്കൊന്ന് കാല്‍അറുത്തുമാറ്റിയ കേസിന്റെ വിസ്താരം പൂര്‍ത്തിയായി
ജീവന്‍
കഴുത്തിന് വെട്ടേറ്റുവീണ ലിസിയുടെ ഇടത് കാല്‍ മുറിച്ചെടുത്ത് സൗമ്യയെന്ന യുവതിയുടെ വീട്ടുമുറ്റത്തിട്ടതിന് ശേഷം ജീവന്‍ രക്ഷപെട്ടു. ഉച്ചയോടെ നാട്ടുകാര്‍ പട്ടയംകവല ഭാഗത്തുവച്ചാണ് പ്രതിയെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. സംഭവത്തിന്റെ വിശദാംശം ഇങ്ങനെ: അയല്‍വാസിയായ സൗമ്യയെന്ന യുവതിയുടെ വീട്ടില്‍ ഇടയ്ക്ക് ജീവന്‍ സംസാരിക്കാന്‍ പോകുമായിരുന്നു. സൗമ്യയ്ക്ക് വിവാഹം ഉറപ്പിച്ചതോടെ ജീവനോട് വീട്ടില്‍ വരരുതെന്ന് സൗമ്യയുടെ ബന്ധുക്കള്‍ പറഞ്ഞു. ഈ വിവരം ലിസിമുഖേനയാണ് ജീവന്റെ ബന്ധുക്കളെ അറിയിച്ചത്. ഇതേത്തുടര്‍ന്നാണ് ജീവന് ലിസിയോട് പകയുണ്ടായതെന്നാണ് പ്രോസിക്യൂഷന്‍ വാദം. എന്നാല്‍ ലിസിയുടെയും ജീവന്റെയും കുടുംബങ്ങള്‍ തമ്മില്‍ സ്വത്ത് തര്‍ക്കം നിലനിന്നിരുന്നതായും കേട്ടിരുന്നു.

തൊടുപുഴ സി.ഐ ആയിരുന്ന എന്‍.ആര്‍ ജയരാജാണ് കേസ് അന്വേഷിച്ച് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്. നാലാം അഡീഷനല്‍ കോടതി ജഡ്ജ് ഡി.സുരേഷ്‌കുമാറാണ് കേസ് പരിഗണിക്കുന്നത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. ബര്‍ഗ് ജോര്‍ജ് ഹാജരാകുന്നു.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords : Thodupuzha, Idukki, Kerala, Case, Court, Murder, Police, Investigates, Housewife's murder: trial completed. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia