വിള്ളലുകള്‍ കണ്ടെത്തി; തമിഴ്‌നാട്ടില്‍ നാലുനില കെട്ടിടം തകര്‍ന്നുവീണു; ആര്‍ക്കും പരിക്കില്ല

 


ചെന്നൈ: (www.kvartha.com 27.12.2021) തമിഴ്‌നാട്ടില്‍ പാര്‍പിടസമുച്ചയം തകര്‍ന്നുവീണു. അര്‍ബന്‍ ഡെവലപ്മെന്റ് ബോര്‍ഡിന്റെ നാലുനില കെട്ടിടമാണ് തകര്‍ന്നുവീണത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. വടക്കന്‍ തമിഴ്നാട്ടിലെ തിരുവൊട്ടിയൂരില്‍ തിങ്കളാഴ്ച രാവിലെയാണ് സംഭവം. കെട്ടിടത്തില്‍ വിള്ളലുകള്‍ കണ്ടെത്തിയതിന് പിന്നാലെയാണ് അപകടം ഉണ്ടായത്. 

ഞായറാഴ്ച രാത്രിയോടെ താമസക്കാര്‍ എല്ലാം ഇവിടെ നിന്ന് മാറിയിരുന്നു. ഗ്രാമ സ്ട്രീറ്റില്‍ സ്ഥിതി ചെയ്തിരുന്ന കെട്ടിടം രാവിലെ 10.30 മണിയോടെയാണ് തകര്‍ന്നുവീണത്. 

വിള്ളലുകള്‍ കണ്ടെത്തി; തമിഴ്‌നാട്ടില്‍ നാലുനില കെട്ടിടം തകര്‍ന്നുവീണു; ആര്‍ക്കും പരിക്കില്ല

തിരുവൊട്ടിയൂര്‍ അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി അവശിഷ്ടങ്ങള്‍ നീക്കം ചെയ്ത് തുടങ്ങിയിട്ടുണ്ട്. വസ്തുവകകള്‍ അവശിഷ്ടങ്ങള്‍ക്ക് അടിയില്‍പ്പെട്ടിട്ടുണ്ടെന്ന് താമസക്കാര്‍ പറയുന്നു.

Keywords: Chennai, News, Kerala, Building Collapse, Tenement, Housing tenement collapses in Chennai
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia