Eye Glass Beauty | കണ്ണട ധരിച്ചാല്‍ സൗന്ദര്യം വര്‍ധിക്കുമോ? വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ അറിയാം

 


കൊച്ചി: (KVARTHA) ഇന്നത്തെ കാലത്ത് കണ്ണട ഉപയോഗിക്കുന്നവര്‍ ഏറെയാണ്. കണ്ണട ധരിച്ചാല്‍ സൗന്ദര്യം കൂടുമെന്നാണ് ചിലരുടെ ധാരണ. എന്നാല്‍ അത് തെറ്റാണെന്ന് വിദഗ്ധര്‍ പറയുന്നു. കണ്ണട വച്ചാല്‍ അത് ഓരോരുത്തരുടെയും മുഖത്തിന്റെ ആകൃതിയ്ക്കനുസരിച്ചായിരിക്കും മാറ്റ് നല്‍കുന്നത്. സൗന്ദര്യം കൂടിയില്ലെങ്കിലും ലുകും(Look) വ്യക്തിത്വവും മാറ്റാന്‍ കഴിയുമെന്ന് അനുഭവസ്ഥര്‍ പറയുന്നു.

കാഴ്ചവൈകല്യം കൊണ്ടാണ് കണ്ണട വയ്ക്കുന്നതെങ്കില്‍പോലും അത് സ്വന്തം ലൈഫ് സ്‌റ്റൈല്‍ സ്റ്റേറ്റ് മെന്റാക്കുക(life Stile Statement). അതുപോലെ ചിലയാളുകള്‍ക്ക് കണ്ണട ധരിക്കാന്‍ മടിയാണ്. സൗന്ദര്യം കുറയും എന്നാണ് ഇത്തരക്കാരുടെ ധാരണ. എന്നാല്‍, ഈ രീതി കണ്ണിനെ കൂടുതല്‍ ക്ഷയിപ്പിക്കും.

Eye Glass Beauty | കണ്ണട ധരിച്ചാല്‍ സൗന്ദര്യം വര്‍ധിക്കുമോ? വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ അറിയാം


എപ്പോഴും കണ്ണട ധരിക്കുകയും ഇടയ്ക്കിടെ കാഴ്ച പരിശോധിക്കുകയും ചെയ്യണം. കുട്ടികള്‍ക്കാണെങ്കില്‍ പോളികാര്‍ബണേറ്റ് ലെന്‍സുകള്‍ ഉപയോഗിക്കുന്നതാണ് നല്ലത്. കണ്ണടകളുടെ ലെന്‍സില്‍ പൊടിയും മറ്റും പിടിക്കുന്നത് കാഴ്ചയെ അസ്വസ്ഥമാക്കുകയും തലവേദന ഉണ്ടാക്കുകയും ചെയ്യും.

ലെന്‍സ് വൃത്തിയാക്കുന്ന ദ്രാവകവും മൃദുവായ തുണിയും ഉപയോഗിച്ച് ഗ്ലാസ് ഇടയ്ക്കിടയ്ക്ക് വൃത്തിയാക്കണം. സൂര്യനില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് രശ്മികള്‍ കണ്ണുകള്‍ക്ക് ദോഷം ചെയ്യും. കൂടുതല്‍ സമയം വെയിലത്ത് നില്‍ക്കുന്നുണ്ടെങ്കില്‍ കണ്ണടയില്‍ 100% യു വി ഫില്‍ട്രേഷന്‍ ഉണ്ടെന്ന് ഉറപ്പുവരുത്തണം. ഗ്ലാസുകള്‍ യോജിച്ചതും തെളിഞ്ഞതുമായിരിക്കണം. ഭാരം കൂടിയ, ലൂസായ, നേരെയല്ലാത്ത ഗ്ലാസുകളുള്ള കണ്ണടകള്‍ കാഴ്ചയ്ക്ക് കൂടുതല്‍ തകരാറ് സൃഷ്ടിക്കാന്‍ സാധ്യതയുണ്ട്.

കണ്ണട വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ അറിയാം:

മുഖത്തിന് ചേരുന്ന കണ്ണട തിരഞ്ഞെടുക്കുകയാണ് വേണ്ടത്. ട്രെന്‍ഡി സ്‌റ്റൈലുകളിലുള്ള കണ്ണടകള്‍ കിട്ടുന്ന നല്ല ഒപ്റ്റികല്‍ ഷോപില്‍ നിന്നു തന്നെ വാങ്ങാന്‍ ശ്രമിക്കുക. കണ്ണട വാങ്ങുംമുമ്പ് നിറം, ആകൃതി, സ്‌റ്റൈല്‍ ഇത് മൂന്നും തീര്‍ചയായും പരിഗണിക്കണം. മുഖാകൃതിക്കും ശരീരത്തിന്റെ നിറത്തിനും യോജിച്ചതാണോ ഈ മൂന്ന് കാര്യങ്ങളും എന്നാണ് ശ്രദ്ധിക്കേണ്ടത്.

ഫ്രെയിം

മുഖം ഉരുണ്ട ആകൃതിയാണെങ്കില്‍ റൗണ്ട് ഫ്രെയിം ആവശ്യമില്ല. ഉരുണ്ട പന്തുപോലുള്ള മുഖം വീണ്ടും ഉരുണ്ടുപോകും. റൗണ്ട് ഫെയിസിന്റെ ആകര്‍ഷകത്വം എടുത്തുകാട്ടാന്‍ പറ്റുന്ന മറ്റ് ആകൃതിയിലുള്ള ഫ്രെയിമിലുള്ള കണ്ണടകള്‍ വാങ്ങാന്‍ നോക്കുക. റെക്ടാങ്കുലര്‍ ഫ്രെയിമുകള്‍ പൊതുവേ ഏത് മുഖത്തിനും ഇണങ്ങും. റൗണ്ട് ഫ്രെയിമുകള്‍ നീണ്ട മുഖക്കാര്‍ക്ക് യോജിക്കും.

നിറം

അത് ശരിക്കും വ്യക്തിപരമാണ്. ഏതു നിറക്കാര്‍ക്കും ഇണങ്ങുന്ന ഇളം നിറമാണ് പൊതുവേ സ്വീകാര്യം. പക്ഷേ, ഒരാള്‍ കൂട്ടത്തില്‍ വ്യത്യസ്തയായി കാണപ്പെടാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ചില പരീക്ഷണങ്ങളൊക്തെയാകാം. മിക്ക സ്‌കിന്‍ ടോണിനും ഗോള്‍ഡ്, ബ്രൗണ്‍ നിറങ്ങള്‍ യോജിക്കും. സ്‌കിന്‍ ടോണിന് ചേരുമെങ്കില്‍ കടും നിറങ്ങളായ ചുവപ്പും പച്ചയും നീലയും ഉപയോഗിക്കാം. ഫാഷന്‍ സ്റ്റേറ്റ്‌മെന്റായി കണ്ണടയേയും ഇഷ്ടപ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതൊരു ചോയിസാണ്.

കണ്ണടയുടെ കാര്യം വരുമ്പോള്‍ കറുപ്പ് നിറമാണ് മിക്കവരും തിരഞ്ഞെടുക്കുന്നത്. പ്രൊഫഷനല്‍ ലുക്(Professional look) ലഭിക്കാന്‍ കറുപ്പ് നിറം അനുയോജ്യമാണ്. ഗ്രേ സില്‍വര്‍ നിറം സംസ്‌കാരവും പാണ്ഡിത്യവും ഹൈലൈറ്റ് ചെയ്യും. ഇനി നിഷ്‌കളങ്കത്വവും സ്‌ത്രൈണതയും ഹെലൈറ്റ് ചെയ്യണമെന്നുണ്ടെങ്കില്‍ പിങ്കും പര്‍പിളും ഉപയോഗിക്കാം.

വെളുപ്പ് വിശ്വാസിയുടെ നിറമാണ്. സെക്‌സി ലുകിനും വൈറ്റ് ഇണങ്ങും. ബ്ലൂ, ഗ്രീന്‍ ഇവ സരള ഹൃദയരാണെന്ന സന്ദേശം നല്‍കും. ചുവപ്പ് നിറം ബോള്‍ഡ് ആന്‍ഡ് സെക്‌സി ലുക് നല്‍കും.

മെറ്റീരിയല്‍

ഫ്രെയിം വാങ്ങുമ്പോള്‍ അതിന്റെ മെറ്റീരിയലും നോക്കിയെടുക്കുക. മെറ്റലിന്റെയോ വയറിന്റെയോ ഫ്രെയിമുകള്‍ സുതാര്യമായി തോന്നും. പ്ലാസ്റ്റിക് ഫ്രെയിമുകള്‍ അല്‍പം കട്ടിയുള്ളതും മുഖത്ത് എടുത്തു കാട്ടുന്നതുമായിരിക്കും. പക്ഷേ, പ്ലാസ്റ്റിക് ഫ്രെയിമുകള്‍ക്ക് മറ്റൊരു ഗുണമുണ്ട്. അവ ഏതും നിറത്തിലും ലഭ്യമാണ്. റിം ഇല്ലാത്ത ഫ്രെയിമുകളും ഉണ്ട്. ഇത് ഒരു ഇന്‍വിസിബിള്‍ ലുക്(Invisible Look) നല്‍കും.

ഇനി ഗ്ലാസിന്റെ ഭാരവും കണക്കിലെടുക്കണം. കണ്ണട എല്ലായ്‌പ്പോഴും ധരിക്കേണ്ടി വരുന്നവര്‍ ഭാരം കുറഞ്ഞവ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. പ്ലാസ്റ്റിക് ഫ്രെയിമുകള്‍ക്ക് ഭാരം കുറവാണ്. അതേ സമയം മെറ്റല്‍ ഫ്രെയിമുകള്‍ മൂക്കില്‍ അല്‍പം സമ്മര്‍ദം സൃഷ്ടിച്ചേക്കാം.

പ്രോഗ്രസീവ് ലെന്‍സുകളാണ് കൂടുതല്‍ സൗകര്യപ്രദം. കണ്ണടയ്ക്കുള്ളിലെ കാഴ്ച പൂര്‍ണമായും ലഭിക്കാന്‍ പ്രോഗ്രസീവ് ലെന്‍സുകള്‍ക്ക് കഴിയും. ട്രാന്‍സിഷന്‍ ലെന്‍സുകള്‍ക്കും ആവശ്യക്കാരേറെയാണ്. കൂടുതല്‍ ചിലവില്ലാതെ സണ്‍ഗ്ലാസിന്റെ ഗുണവും നല്‍കും.

Keywords: How to choose the right glasses for face shape, Eye Specialist, Kochi, News, Glasse, Frame, Face Shape, Health, Health Tips, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia