Vishu Sadya | വിഷുസദ്യയ്ക്ക് ഒഴിച്ചുകൂട്ടാനാവാത്ത വിഭവങ്ങളെ കുറിച്ച് അറിയാം!

 


കൊച്ചി: (KVARTHA) വിഷുവിന് ഇനി ദിവസങ്ങള്‍ മാത്രം. വിഷുവിനെ വരവേല്‍ക്കാന്‍ കണിക്കൊന്ന നേരത്തെ പൂത്തുകഴിഞ്ഞു. പുതുക്കോടിയും മറ്റ് ഒരുക്കങ്ങളുമായി എല്ലാവരും വിഷു ആഘോഷിക്കാന്‍ തയാറായി നില്‍ക്കുകയാണ്. മലയാളികളെ സംബന്ധിച്ച് പുതുവര്‍ഷാഘോഷമാണ് വിഷു. കൊച്ചുകുട്ടികളാണ് വിഷു പെട്ടെന്ന് എത്താന്‍ കാത്തിരിക്കുന്നത്. കാരണം പടക്കവും കണി കാണലും കൈനീട്ടവുമെല്ലാം അവരെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്.

ഓരോ വിഷുവും മലയാളികളെ സംബന്ധിച്ച് ഗൃഹാതുരത ഉണര്‍ത്തുന്നതാണ്. അതുകൊണ്ട് തന്നെ ആഘോഷങ്ങള്‍ പൊടിപൊടിക്കാന്‍ ഓരോരുത്തരും ശ്രമിക്കും. വിഷുവിന്റെ മറ്റൊരു പ്രത്യേകത സദ്യ ഒരുക്കുന്നത് തന്നെയാണ്. ഓരോ തവണയും സദ്യയില്‍ വ്യത്യസ്ത വരുത്താന്‍ ആളുകള്‍ നോക്കാറുണ്ട്.

Vishu Sadya | വിഷുസദ്യയ്ക്ക് ഒഴിച്ചുകൂട്ടാനാവാത്ത വിഭവങ്ങളെ കുറിച്ച് അറിയാം!

വിഷു സദ്യ തയാറാക്കുമ്പോള്‍ അതില്‍ ഒഴിച്ചുകൂട്ടാനാകാത്ത ചില പ്രധാന വിഭവങ്ങള്‍ ഉണ്ട്. വാഴയിലയിലാണ് വിഷുദിനത്തില്‍ സദ്യ കഴിക്കുന്നത്. അവയെ കുറിച്ച് അറിയാം. ഒരു സദ്യയില്‍ സാധാരണയായി നിരവധി വിഭവങ്ങള്‍ ഉണ്ടായിരിക്കും.

*ശര്‍ക്കര വരട്ടി

*കായ നുറുക്ക് ഉപ്പേരി

* വാഴപ്പഴം

*പപ്പടം

*ഉണ്ണിയപ്പം

*മാമ്പഴം

*വിഷു തോരന്‍

*ഇടിച്ചക്ക

*പപ്പടം തോരന്‍

*ബീന്‍സ് തോരന്‍

*വാഴ കൂമ്പ് തോരന്‍

*ബീറ്റ് റൂട്ട് പച്ചടി

*പൈനാപ്പിള്‍ പച്ചടി

*വെണ്ടക്ക കിച്ചടി

* മാങ്ങ പെരുക്ക്

*കുത്തരിച്ചോറ്

* നെയ്യ് ചേര്‍ത്ത പരുപ്പ് കറി

*തേങ്ങ അരക്കാത്ത സാമ്പാര്‍

*പാവക്ക തീയല്‍

*കുമ്പളങ്ങ മോരു കറി

*കാളന്‍

* തക്കാളി രസം

* ഇഞ്ചിപെരുക്ക്

*അവിയല്‍

*ഓലന്‍

*പപ്പായ എരിശ്ശേരി

*ചക്ക അവിയല്‍

*വട കൂട്ടുകറി

*പൈനാപ്പിള്‍ പായസം

*സേമിയ പായസം

*ഗോതമ്പു പായസം

*പാല്‍പായസം

ഇതൊക്കയാണ് ഏതൊരു സദ്യക്കും നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട വിഭവങ്ങള്‍. ഇതില്‍ ഓരോ നാടിനും അനുസരിച്ച് സദ്യയുടെ വിഭവങ്ങളില്‍ മാറ്റമുണ്ടാവുന്നു. തൃശൂര്‍ ഭാഗങ്ങളില്‍ വിഷുവിന് കൊഴുക്കട്ടയും വിഷുക്കട്ടയും തയാറാക്കുന്നുണ്ട്. ഇതുപോലെ വിഷുക്കഞ്ഞിയും തയാറാക്കാറുണ്ട്. വിഷു സദ്യ തീര്‍ച്ചയായും ഒരു വിരുന്നാണ്, ഇത് വയറു നിറയ്ക്കുന്നതിനൊപ്പം മനസ്സ് കൂടി നിറക്കുന്നു.

Keywords: How to have Vishu Sadya like a true Malayali, Kochi, News, Vishu Sadya, Vishu, Festival, Celebration, Religion, Food, Kerala News. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia