To Look Beautiful | അബദ്ധങ്ങള്‍ സംഭവിക്കരുത്! ഒട്ടും ടെന്‍ഷന്‍ വേണ്ട, പാര്‍ടികളില്‍ തിളങ്ങാന്‍ ഇതാ ചില മേകപ് നുറുങ്ങുകൾ

 


കൊച്ചി: (KVARTHA) കാലം മാറുന്തോറും ആളുകളുടെ ഇഷ്ടങ്ങളും താല്‍പര്യങ്ങളുമെല്ലാം മാറി വരികയാണ്. ഒരു പാര്‍ടിയില്‍ പങ്കെടുക്കാന്‍ പോകുന്നതിന് മുമ്പ് ഏത് വസ്ത്രം ധരിക്കണം, മേകപ് എങ്ങനെ ഇരിക്കണം, ഏത് കമ്മല്‍ ഇടണം എന്നിങ്ങനെ നൂറു കൂട്ടം സംശയങ്ങളായിരിക്കും ഓരോരുത്തര്‍ക്കും ഉണ്ടാകുന്നത്. എല്ലാവരുടേയും കണ്ണുകള്‍ തങ്ങളിലായിരിക്കണം എന്ന വിചാരവും ഉണ്ടാകും.

അതുകൊണ്ടുതന്നെ ആകര്‍ഷണീയമായ വസ്ത്രങ്ങളും ആഭരണങ്ങളുമൊക്കെ ധരിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യും. മുഖസൗന്ദര്യം കൂടുതല്‍ ആകര്‍ഷകമാക്കാന്‍ ശരിയായ മേകപിലൂടെ സാധിക്കും. ഭൂരിഭാഗവും സ്ത്രീകളും മേകപ് ഉപയോഗിക്കുമ്പോള്‍ ചെറിയ കാര്യങ്ങളില്‍ പോലും അബദ്ധങ്ങള്‍ കാണിക്കുക പതിവാണ്.ഇത് മറ്റുള്ളവര്‍ക്ക് ചിരിക്കാനുള്ള വകയാണ് നല്‍കുന്നത്. ടെന്‍ഷനടിക്കേണ്ട പാര്‍ടിയില്‍ തിളങ്ങാനായി പതിവില്‍ നിന്നും വ്യത്യസ്തമായി, ലുക് (Look)മൊത്തത്തില്‍ ഒന്ന് ചേയ് ന്‍ജ് (Change) വരുത്തി, ആ ഫന്‍ക്ഷനിലെ സ്റ്റാര്‍ ആകാന്‍ കുറച്ച് വഴികളുണ്ട്. അവ ഏതെല്ലാമെന്ന് നോക്കാം. To Look Beautiful | അബദ്ധങ്ങള്‍ സംഭവിക്കരുത്! ഒട്ടും ടെന്‍ഷന്‍ വേണ്ട, പാര്‍ടികളില്‍ തിളങ്ങാന്‍ ഇതാ ചില മേകപ് നുറുങ്ങുകൾ

*മാറ്റം മുടിയില്‍ നിന്നും ആരംഭിക്കാം

മുഖത്തിന്റെ ലുക് തന്നെ മാറ്റുവാന്‍ ഹെയര്‍ സ്റ്റൈലിന് സാധിക്കും. അതിനാല്‍, ഒരു മേയ്കോവര്‍ നടത്തണം എന്ന് ആലോചിക്കുമ്പോള്‍ തന്നെ ആദ്യം ചിന്തിക്കേണ്ടത് മുടി എങ്ങനെ സ്റ്റൈല്‍ (Style) ചെയ്യാം എന്നതിനെക്കുറിച്ചായിരിക്കണം. നിങ്ങളുടെ ലുകിന് ചേരുന്ന വിധത്തില്‍ ആദ്യം തന്നെ ഹെയര്‍ കട് (Hair Cut)ചെയ്ത് സ്റ്റൈല്‍ ചെയ്ത് എടുക്കുക.

അതിനുശേഷം ഓയില്‍ തേച്ച് നന്നായി മസാജ് ചെയ്ത, ഷാംപൂ, കണ്ടീഷ്ണര്‍ എന്നിവ ഉപയോഗിച്ച് മുടി നല്ലപോലെ ക്ലീന്‍ ചെയ്ത് എടുക്കണം. അപ്പോള്‍ തന്നെ നിങ്ങളുടെ മുടിയുടെ ഡള്‍, ഓയ്ലി ലുക് മാറി കിട്ടും. കുറച്ചും കൂടി മോഡികൂട്ടുവാനായി മുടി കളര്‍ ചെയ്യാവുന്നതാണ്.

കളര്‍ ചെയ്യുമ്പോള്‍ എല്ലാ മുടിയും കളര്‍ ചെയ്യുന്നതിനേക്കാള്‍ നല്ലത് രണ്ട് കളറായി മുടി കിടക്കുന്നതാണ് രസം. അതായത്, മുടിയുടെ സ്വാഭാവിക നിറവും നിങ്ങള്‍ തിരഞ്ഞെടുത്ത നിറവും തമ്മില്‍ ഇടകലര്‍ത്തി ഇടുക. ഇത് ലുക് ഒന്നുംകൂടി കൂട്ടുവാന്‍ സഹായിക്കുന്നതാണ്.

*വായ വൃത്തിയാക്കുന്നതും ഇതിന്റെ ഭാഗം തന്നെ

പല്ലുകളും സൗന്ദര്യത്തിന്റെ ഭാഗം തന്നെയാണ്. ചിരിക്കുമ്പോള്‍ നല്ല മനോഹരമായ പല്ലുകള്‍ കാണിക്കുമ്പോള്‍ തന്നെ സൗന്ദര്യത്തിന് മാറ്റ് കൂട്ടുകയാണ്. അതിനാല്‍ പല്ല് ക്ലീന്‍ ചെയ്യിപ്പിക്കുന്നതും നല്ല രീതിയില്‍ പല്ലുതേച്ച് വായ്നാറ്റം പോലെയുള്ള പ്രശ്നങ്ങള്‍ ഇല്ലാതാക്കി മനോഹരമാക്കി വയ്ക്കുന്നതും മേയ്കോവറില്‍ (Makeover)സഹായിക്കുന്ന ഘടകം തന്നെയാണ്. നല്ല വെളുത്ത പല്ലുകള്‍ ഏതൊരു ലുകിനും മനോഹരമാണ്.

*മേകപ്

ഡിസൈനുകളില്ലാത്ത പ്ലെയിന്‍ തുണിയാണ് ധരിക്കുന്നതെങ്കില്‍ അതേ നിറത്തിലുള്ള മേകപ് ഉപയോഗിക്കുന്നത് ഭംഗി കുറയ്ക്കും. പിങ്ക് കളറിന് പിങ്ക്, റെഡിന് റെഡ് എന്നിങ്ങനെ മേകപ് ഇടുന്നതും ശരിയല്ല. ഇക്കാര്യത്തില്‍ കളര്‍ കോണ്‍ട്രാസ്റ്റ് (Color contrast) നല്ലതാണ്. ലൈറ്റ് കളര്‍ ഡ്രസ് ധരിക്കുന്നുണ്ടെങ്കില്‍ ഡാര്‍കും ഡാര്‍ക് ഡ്രസിന് ലൈറ്റ് മേകപും ആയിരിക്കും നല്ലത്. ലളിതമായ മേകപ് കാണാന്‍ ഭംഗിയും അങ്ങേയറ്റം പവര്‍ഫുള്ളുമാണ്.

*ലിപ്സ്റ്റികിനും നെയില്‍ പോളിഷിനും ഒരേ നിറം നല്‍കാം

പിങ്ക് ലിപ്സ്റ്റിക് ആണെങ്കില്‍ പിങ്ക് നെയില്‍ പോളിഷ്, റെഡാണെങ്കില്‍ റെഡ്. അപ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടും. ചുണ്ടുകള്‍ മനോഹരമാക്കാന്‍ ലിപ്സ്റ്റികിന്റെ കളറുമായി ചേരുന്ന ഔട്ലൈന്‍ ഉപയോഗിക്കാം. പാര്‍ടിക്ക് പോകുന്നതിന് മുമ്പ് തന്നെ നെയില്‍ പോളിഷ് അണിയാം.

നെയില്‍ കളര്‍ നന്നായി ഉണങ്ങിയാല്‍ മാത്രമേ കൃത്യമായ തിളക്കം കിട്ടൂ. അധികമായുള്ള പോളിഷ് സ്‌ക്രാപ് ചെയ്ത് കളയാനും സൗകര്യമായിരിക്കും. മറ്റ് മേകപുകള്‍ അധികമുണ്ടെങ്കില്‍ നെയില്‍ പോളിഷ് ഒഴിവാക്കാം.

*ക്രീമും ഫൗണ്ടേഷനും

ക്രീമും ഫൗണ്ടേഷനും മുഖത്തിനൊപ്പം കഴുത്തിലും ഉപയോഗിക്കണം. ഫൗണ്ടേഷന്‍ ഇടുമ്പോള്‍ അമിതമാവാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ചര്‍മ സൗന്ദര്യത്തിന് കോട്ടം തട്ടാത്ത വിധത്തിലാവണം മേകപ്് ഉപയോഗിക്കേണ്ടത്. ചര്‍മത്തിന്റെ നിറത്തിന് അനുസരിച്ച് ഫൗണ്ടേഷന്‍ തിരഞ്ഞെടുക്കാം. ഫൗണ്ടേഷന്‍ പുരട്ടിയ ശേഷം കോംപാക്ട് പൗഡര്‍ ഉപയോഗിച്ച് ചര്‍മത്തിന്റെ തിളക്കം കൂട്ടാം.

*കണ്ണുകള്‍

സ്ത്രീ സൗന്ദര്യത്തിന്റെ മാറ്റ് കൂട്ടുന്ന പ്രധാന ഘടകമാണ് കണ്ണുകള്‍. ഐ ലൈനര്‍, കാജല്‍, മസ്‌കാര, ഐ ഷാഡോ, ഐബ്രോ പെന്‍സില്‍ എന്നിവ മേകപ് കിറ്റില്‍ എപ്പോഴും കരുതിയിരിക്കണം. ഇളം നിറത്തിലുള്ള ഐഷാഡോ കണ്‍പോളകള്‍ക്കു മുകളില്‍ പുരട്ടിയ ശേഷം ഐലൈനറോ കാജലോ ഉപയോഗിച്ച് കണ്ണെഴുതാം. കണ്‍പീലികള്‍ സുന്ദരമാക്കാന്‍ മസ്‌കാര ഉപയോഗിക്കാം.

പുരികങ്ങള്‍ ഐബ്രോ പെന്‍സില്‍ കൊണ്ട് എഴുതിയ ശേഷം ബ്രഷ് ചെയ്യണം. ആവശ്യമുണ്ടെങ്കില്‍ മാത്രം ഗ്ലിറ്ററും ഹൈലൈറ്റുകളും ഉപയോഗിച്ചാല്‍ മതി.

* പുരികം വൃത്തിയായി ഷേയ്പ് ചെയ്ത് നിലനിര്‍ത്താം

പുരികം നല്ല മനോഹരമാക്കി, മുഖത്തിന് ചേരുന്ന വിധത്തില്‍ ഷേയ്പ് (Eyebrow Shapes)ചെയ്ത് എടുക്കേണ്ടത് അനിവര്യമാണ്. ചിലര്‍ക്ക് പുരികം കട്ടി കുറയ്ക്കുന്നതായിരിക്കും മനോഹരം. എന്നാല്‍ മറ്റു ചിലര്‍ക്ക് നല്ല കട്ടിയില്‍ ഇരിക്കുന്നത് തന്നെയായിരിക്കും മനോഹരമായി ഇരിക്കുക. ഇത്തരത്തില്‍ കട്ടിയില്‍ പുരികം പ്ലക് ചെയ്ത്, ലൈറ്റായി ഐബ്രോ പെന്‍സില്‍ ഉപയോഗിച്ച് ഷേയ്ഡ് നല്‍കുന്നത് പുരികം ഹൈലൈറ്റ് ചെയ്ത് നിലനിര്‍ത്തുവാന്‍ സഹായിക്കും.

ഐബ്രോ പെന്‍സില്‍ ഉപയോഗിക്കുമ്പോള്‍ ബ്രൗണ്‍ ഷേയ്ഡില്‍ ഉള്ളത് ഉപയോഗിക്കാന്‍ മറക്കരുത്. ഇത് നന്നായി കറുത്തിരിക്കാതെ, നാച്വറല്‍ ഇഫക്ട് നല്‍കുവാന്‍ സഹായിക്കും. അതുപോലെ, ഐലൈനര്‍ ഉപയോഗിക്കുമ്പോള്‍, ബ്രൗണ്‍ അല്ലെങ്കില്‍ ബ്ലൂ കളര്‍ ഐലൈനര്‍ തിരഞ്ഞെടുക്കുവാന്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്. ഇത് മൊത്തത്തില്‍ ഒരു മേയ്കോവര്‍ ഇഫക്ട് നല്‍കുന്നതാണ്.

*ആഭരണങ്ങള്‍

ഒരു ഫന്‍ക്ഷന് പോകുമ്പോള്‍ കുറച്ച് ആര്‍ഭാടമായാലും പ്രശ്നമില്ല. പ്രത്യേകിച്ച് വസ്ത്രത്തിലും ആഭരണങ്ങള്‍ (Ornaments) തിരഞ്ഞെടുക്കുന്നതിലും. അതിനാല്‍ തന്നെ കറക്ട് പാകത്തിലുള്ള ഔട് ഫിറ്റ് (Out Fit) തിരഞ്ഞെടുക്കാം. ഔട് ഫിറ്റിന് ചേരുന്ന വിധത്തില്‍ ആഭരണങ്ങള്‍ തിരഞ്ഞെടുക്കേണ്ടതും അനിവാര്യം തന്നെ.

ഇപ്പോഴത്തെ ട്രെന്‍ഡ് അനുസരിച്ച് വലിയ കമ്മലുകള്‍ക്ക് നെക്ലേസ് വേണ്ട. പകരം സിംപിളായ ആഭരണമാണ് വേണ്ടത്. കണ്ണില്‍ തട്ടുന്ന ഡിസൈനുകളോട് കൂടിയ വസ്ത്രങ്ങള്‍ക്കും സിംപിള്‍ ആഭരണങ്ങള്‍ മതി. അതേ സമയം പ്ലെയിന്‍ തുണിയാണെങ്കില്‍ ഡിസൈനര്‍ ആഭരണങ്ങള്‍ ഉപയോഗിക്കാം.

എന്തായാലും വസ്ത്രങ്ങളും ആഭരണങ്ങളും അണിയുന്നതിന് മുമ്പ് മേകപ് തീര്‍ത്തിരിക്കണം. കാരണം മേകപ് ശരീരവുമായി ശരിക്കും അലിഞ്ഞുചേരാന്‍ സമയമെടുക്കും. ആഭരണങ്ങള്‍ക്ക് ചേരുന്നവിധം ഷൂസും തിരഞ്ഞെടുക്കാവുന്നതാണ്. ഇതെല്ലാം തന്നെ നല്ലൊരു മേയ്കോവര്‍ ലുക് നല്‍കാന്‍ സഹായിക്കുന്നവയാണ്.

Keywords: How to Look Different: Ways to Change Your Look, Kochi, News, Party, Beauty Tips, Trend, Ornaments, Dress, Massage, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia