Induction Stove | ഇന്‍ഡക്ഷന്‍ സ്റ്റൗ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍: ഒരു മണിക്കൂര്‍ ഉപയോഗിക്കുമ്പോള്‍ ചെലവാകുന്നത് 1.5 മുതല്‍ 2 യൂനിറ്റ് വരെ വൈദ്യുതി; ബില്‍ വരുമ്പോള്‍ ഞെട്ടിയിട്ട് കാര്യമില്ല!

 


തിരുവനന്തപുരം: (KVARTHA) തിരക്കിട്ട ജീവിത ഓട്ടത്തിനിടെ ഇന്ന് പലരും സൗകര്യത്തിനായി ഗ്യാസ് അടുപ്പുകളേയും ഇന്‍ഡക്ഷന്‍ സ്റ്റൗവിനേയും മറ്റുമാണ് ഉപയോഗിക്കുന്നത്. അതില്‍ തന്നെ ഗ്യാസ് ലാഭിക്കാന്‍ പലരും ഇന്‍ഡക്ഷന്‍ സ്റ്റൗവിനെ മാത്രം ആശ്രയിക്കുകയും ചെയ്യാറുണ്ട്. എന്നാല്‍ ഇന്‍ഡക്ഷന്‍ സ്റ്റൗ ഉപയോഗിക്കുന്നതുവഴി അമിത വൈദ്യുതി ബില്‍ വരാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി കെ എസ് ഇ ബി രംഗത്തെത്തിയിട്ടുണ്ട്.


Induction Stove | ഇന്‍ഡക്ഷന്‍ സ്റ്റൗ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍: ഒരു മണിക്കൂര്‍ ഉപയോഗിക്കുമ്പോള്‍ ചെലവാകുന്നത് 1.5 മുതല്‍ 2 യൂനിറ്റ് വരെ വൈദ്യുതി; ബില്‍ വരുമ്പോള്‍ ഞെട്ടിയിട്ട് കാര്യമില്ല!


കെ എസ് ഇ ബിയുടെ ഫേസ് ബുക് പേജ് വഴിയാണ് ഇക്കാര്യം അറിയിച്ചത്. 1500- 2000 വാട്‌സ് ആണ് സാധാരണ ഇന്‍ഡക്ഷന്‍ സ്റ്റൗവിന്റെ പവര്‍ റേറ്റിംഗ് എന്ന് കെ എസ് ഇ ബി പറയുന്നു. അതായത് ഒരു മണിക്കൂര്‍ ഉപയോഗിക്കുമ്പോള്‍ 1.5 മുതല്‍ രണ്ട് യൂനിറ്റ് വരെ വൈദ്യുതി ചെലവാകും. അതിനാല്‍ കൂടുതല്‍ നേരം പാചകം ചെയ്യേണ്ട ആവശ്യങ്ങള്‍ക്ക് ഇന്‍ഡക്ഷന്‍ കുകര്‍ അനുയോജ്യമല്ലെന്നാണ് പറയുന്നത്. ബില്‍ വരുമ്പോള്‍ ഞെട്ടുന്നവര്‍ക്ക് വേണ്ടിയാണ് ഈ മുന്‍കരുതല്‍ നല്‍കിയിരിക്കുന്നത്.

ഇന്‍ഡക്ഷന്‍ സ്റ്റൗ ഉപയോഗിക്കുന്നവിധം:

1.കുകറിന്റെ പ്രതലത്തില്‍ കാണിച്ചിരിക്കുന്ന വൃത്തത്തിനേക്കാള്‍ കുറഞ്ഞ അടി വട്ടമുള്ള പാത്രങ്ങള്‍ ഉപയോഗിക്കാതിരിക്കുക.

2. പാചകത്തിന് ആവശ്യമുള്ള അളവില്‍ മാത്രം വെള്ളം ഉപയോഗിക്കുക. വെള്ളം തിളച്ചതിന് ശേഷം ഇന്‍ഡക്ഷന്‍ കുകറിന്റെ പവര്‍ കുറയ്ക്കാവുന്നതാണ്.

3. പാചകത്തിന് പാത്രം വച്ചതിനു ശേഷം മാത്രം ഇന്‍ഡക്ഷന്‍ കുകര്‍ ഓണ്‍ ചെയ്യുക. അതുപോലെ സ്വിച് ഓഫ് ചെയ്തതിനു ശേഷം മാത്രം പാത്രം മാറ്റുക.

പോസ്റ്റിന്റെ പൂര്‍ണരൂപം: 

🟣1500-2000 വാട്സ് ആണ് സാധാരണ ഇൻഡക്ഷൻ സ്റ്റൗവിൻ്റെ പവർ റേറ്റിംഗ്. അതായത് ഒരു മണിക്കൂർ ഉപയോഗിക്കുമ്പോൾ 1.5 മുതൽ 2 യൂണിറ്റ് വരെ വൈദ്യുതി ചെലവാകും. അതിനാൽ കൂടുതൽ നേരം പാചകം ചെയ്യേണ്ട ആവശ്യങ്ങൾക്ക് ഇൻഡക്ഷൻ കുക്കർ അനുയോജ്യമല്ല.
🟣 കുക്കറിന്റെ പ്രതലത്തിൽ കാണിച്ചിരിക്കുന്ന വൃത്തത്തിേനക്കാൾ കുറഞ്ഞ അടി വട്ടമുള്ള പാത്രങ്ങൾ ഉപയോഗിക്കാതിരിക്കുക.
🟣 പാചകത്തിന് ആവശ്യമുള്ള അളവിൽ മാത്രം വെള്ളം ഉപയോഗിക്കുക. വെള്ളം തിളച്ചതിന് ശേഷം ഇൻഡക്ഷൻ കുക്കറിന്റെ പവർ കുറയ്ക്കാവുന്നതാണ്.
🟣 പാചകത്തിന് പാത്രം വച്ചതിനു ശേഷം മാത്രം ഇൻഡക്ഷൻ കുക്കർ ഓൺ ചെയ്യുക. അതുപോലെ സ്വിച്ച് ഓഫ് ചെയ്തതിനു ശേഷം മാത്രം പാത്രം മാറ്റുക.


Keywords: How To Use An Induction Stove For Quick, Safe, Thiruvananthapuram, News, Induction Stove, Electricity, Bill, FB Post, Warning, Cooking, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia