Padmaja & Muraleeddaran | കരുണാകരനെ മുമ്പ് തകർത്തത് പത്മജ, ഇനി മുരളിയെ തകർക്കുമോ?
Apr 11, 2024, 14:45 IST
/ സോണി കല്ലറയ്ക്കൽ
(KVARTHA) കെ കരുണാകരൻ്റെ മകൾ പത്മജാ വേണുഗോപാൽ ഒരിക്കൽ അച്ഛന് പാരയായി. ഇപ്പോൾ സഹോദരൻ കെ. മുരളീധരനും പാരയാകുന്ന ലക്ഷണമാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങൾ ആയിട്ടേ ഉള്ളു ലീഡറുടെ മകൾ പത്മജാ വേണുഗോപാൽ കോൺഗ്രസ് വിട്ട് ബി.ജെ.പി യിൽ ചേർന്നിട്ട്. കോൺഗ്രസിൽ തനിക്ക് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്ന് പറഞ്ഞായിരുന്നു പത്മജാ കോൺഗ്രസ് വിട്ട് വളരെ നാടകീയമായി ബി.ജെ.പി പാളയത്തിൽ എത്തിയത്. ഇപ്പോൾ സഹോദരൻ കെ. മുരളീധരൻ തൃശൂരിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുകയാണ്. ഈ അവസരത്തിൽ തന്നെ പത്മജാ വേണുഗോപാൽ സാക്ഷാൽ ലീഡർ കെ. കരുണാകരൻ അന്ത്യവിശ്രമം കൊള്ളുന്ന തൃശൂർ മുരളീമന്ദിരത്തിൽ 50 യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് ബി.ജെ.പി അംഗത്വം നൽകിയതാണ് ചർച്ചയായിരിക്കുന്നത്.
< !- START disable copy paste -->

തൃശൂരിൽ കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കുന്ന കെ മുരളീധരന് ഇത് വിനയാകില്ലെയെന്ന് ചിന്തിക്കുന്നവർ ഏറെയാണ്. അതോ ഏട്ടൻ്റെ പതനമാണോ ഇനി പത്മജയുടെ ലക്ഷ്യം. കെ. മുരളീധരനോടൊപ്പം പണ്ട് മകൾ പത്മജയെയും വളർത്തിക്കൊണ്ടുവരാൻ ലീഡർ നടത്തിയ നീക്കമാണ് മുൻപ് അദ്ദേഹത്തിൻ്റെ പതനത്തിനും കാരണമായത്. കോൺഗ്രസിൽ തനിക്ക് അർഹമായ പരിഗണ കിട്ടിയില്ലെന്ന് പത്മജാ വേണുഗോപാൽ നാലു നേരവും വിലപിക്കുന്നുണ്ട്. പത്മജയെക്കാൾ എത്രയോ പ്രവർത്തന പാരമ്പര്യമുള്ള സ്ത്രീകൾ കോൺഗ്രസിലുണ്ടായിരുന്നു. അവർക്കൊന്നും ലഭിക്കാത്ത പല ആനുകൂല്യങ്ങളുമാണ് യാതൊരു പ്രവർത്തന പാരമ്പര്യവുമില്ലാത്ത പത്മജാ വേണുഗോപാലിന് ലീഡറുടെ മകൾ എന്ന പേരിൽ ലഭിച്ചത്.
പത്മജ രാഷ്ട്രീയത്തിൽ വരുന്നതിനെ അന്ന് കെ. മുരളീധരൻ എതിർത്തിട്ടും ഇന്നത്തെ പല കോൺഗ്രസ് നേതാക്കളും അന്ന് പത്മജയെ കൊണ്ടുവരാൻ ലീഡർക്ക് പിന്തുണകൊടുക്കുകയായിരുന്നു. 2001ലെ നിയമസഭാ ഇലക്ഷന് മകൾ പത്മജയെ മത്സരിപ്പിക്കാൻ കരുണാകരൻ ആഗ്രഹിച്ചു. അന്ന് കെ. മുരളീധരൻ ഇതിനെ എതിർക്കുകയായിരുന്നു. പകരം യു.ഡി.എഫ് അധികാരത്തിൽ വന്നപ്പോൾ പത്മജയെ കെ ടി ഡി സിയുടെ ചെയർപേഴ്സൻ ആക്കുകയായിരുന്നു ലീഡർ കെ കരുണാകരൻ ചെയ്തത്. പിന്നീട് പത്മജയ്ക്ക് യു.ഡി.എഫിൻ്റെ ഏറ്റവും വലിയ കോട്ടയായിരുന്ന മുകുന്ദപുരം പാർലമെന്റ് സീറ്റ് മറ്റ് സീനിയർ കോൺഗ്രസ് നേതാക്കളെ മറികടന്ന് കൊടുക്കുകയായിരുന്നു. അവിടെ നിലവിൽ എം.പി ആയിരുന്ന കരുണാകരനു രാജ്യസഭ സീറ്റും തരപ്പെടുത്തി, ഫലമോ പത്മജാ മുകുന്ദപുരത്ത് തോറ്റു. ഒപ്പം വടക്കാഞ്ചേരിയിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ച കെ മുരളീധരനും തോറ്റു പോയി.
മുരളീധരൻ്റെ തോൽവി പത്മജയുടെ സ്ഥാർത്ഥിത്വവുമായുണ്ടായ ആക്ഷേപങ്ങൾ മൂലമായിരുന്നു. പിന്നീട് പത്മജാ വേണുഗോപാലിന് കോൺഗ്രസ് എക്കാലവും വിജയിച്ചിരുന്ന തൃശൂർ നിയമസഭാ സീറ്റ് തന്നെയായിരുന്നു സമ്മാനിച്ചത്. വർഷങ്ങളോളം മുൻ സ്പീക്കറും മന്ത്രിയുമൊക്കെ ആയിരുന്ന തേറമ്പിൽ രാമകൃഷ്ണൻ വിജയിച്ചുകൊണ്ടിരുന്ന സീറ്റിൽ രണ്ട് തവണ പത്മജ തോൽക്കുന്നതാണ് കണ്ടത്. ലീഡറെയും കെ മുരളീധരനെയും ജനം സ്വീകരിച്ചപ്പോൾ പത്മജയെ ജനം തിരസ്ക്കരിക്കുന്നതാണ് കണ്ടത്. അതിന് കോൺഗ്രസ് പാർട്ടി എന്ത് പിഴച്ചു?

ഇതുവരെ പത്മജാ വേണുഗോപാലിനെപ്പോലുള്ളവരെ ഇത്രയും ഒക്കെ ആക്കിയത് കോൺഗ്രസ് ആണെന്ന് മറന്നുകൊണ്ടുള്ള പ്രവർത്തനമാണ് പത്മജ നടത്തുന്നത്. മുരളീ മന്ദിരത്തിൽ കോൺഗ്രസ് പ്രവർത്തകർക്ക് ബി.ജെ.പി പ്രവർത്തകർക്ക് മെമ്പർഷിപ്പ് കൊടുത്തത് ലീഡറുടെ ആത്മാവ് പോലും ക്ഷമിച്ചെന്ന് വരില്ല. ഇപ്പോൾ ചേട്ടന് പാരയാകാനും ഇറങ്ങിയിരിക്കുന്നു. പത്മജ ഒരു കാര്യം മറക്കേണ്ട, ബി.ജെ.പി യിലുള്ളവർ അധികവും കോൺഗ്രസിൽ നിന്നു പോയവർ തന്നെ. എന്നിട്ടും കോൺഗ്രസ് തല ഉയർത്തി നിൽക്കുന്നത് പ്രവർത്തകർ ഇതിൽ ധാരാളം ഉള്ളതുകൊണ്ടാണ്. കടലിലെ വെള്ളം ഒരിക്കലും വറ്റില്ല.
Keywords: News, Malayalam News, Kerala, Padmaja Venugopal, K. Muraleedaran, Politics, Election, CPM, Congress, BJP, How will effect Padmaja to Muraleedharan

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.