HRDS | 'സ്വപ്നയ്ക്ക് ജോലി നല്‍കിയപ്പോള്‍ മുതല്‍ പ്രതികാരം'; ഭരണകൂടഭീകരതയെ തുടര്‍ന്ന് കേരളം വിടാന്‍ തീരുമാനിച്ചതായി എച്ആര്‍ഡിഎസ്
Nov 19, 2022, 17:21 IST
പാലക്കാട്: (www.kvartha.com) സന്നദ്ധസംഘടനയായ എച്ആര്‍ഡിഎസ് കേരളത്തിലെ പ്രവര്‍ത്തനം നിര്‍ത്തുന്നതായി അറിയിച്ചു. ഭരണകൂടഭീകരത മൂലമാണ് ഇങ്ങനെയൊരു നടപടിയെന്ന് സ്ഥാപക സെക്രടറി അജി കൃഷ്ണന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. സ്വപ്ന സുരേഷിന് ജോലി നല്‍കിയപ്പോള്‍ മുതല്‍ സര്‍കാര്‍ പ്രതികാരം ചെയ്യുന്നെന്നും കുറിപ്പില്‍ പറയുന്നു.
എചആര്‍ഡിഎസിന്റെ സംസ്ഥാനത്തെ വിവിധ ഓഫിസുകളില്‍ ക്രൈം ബ്രാഞ്ച് കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. പാലക്കാട്, അട്ടപ്പാടി, തൊടുപുഴ, പരിയാരം എന്നീ ഓഫീസുകളിലും അജി കൃഷ്ണന്റെ പാലായിലെ ഫ്‌ളാറ്റിലും ഒരേസമയത്തായിരുന്നു പരിശോധന. സ്ഥാപനത്തിന്റെ പ്രവര്‍ത്തനം സംബന്ധിച്ച നിരവധി രേഖകള്‍ ക്രൈം ബ്രാഞ്ച് പരിശോധിച്ചുവെന്നാണ് വിവരം.
2022 ഫെബ്രുവരി 18 നാണ് സ്വപ്നയെ എച്ആര്‍ഡിഎസ് ഇന്‍ഡ്യയുടെ സ്ത്രീ ശാക്തീകരണം സിഎസ്ആര്‍ ഡയറക്ടറായി നിയമിച്ചത്. പിന്നീട് അവരെ ജോലിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. സ്വപ്ന സുരേഷിന് ജോലി നല്‍കിയതിന്റെ പേരില്‍ സര്‍കാര്‍ സമ്മര്‍ദം തുടരുന്നുവെന്നാണ് എച്ആര്‍ഡിഎസ് ചീഫ് കോര്‍ഡിനേറ്റര്‍ ജോയ് മാത്യു പറഞ്ഞത്.
സ്ഥാപനത്തിന്റെ എല്ലാ ശാഖകളിലും സര്‍കാര്‍ ഉദ്യാഗസ്ഥര്‍ നിരന്തരം കയറിയിറങ്ങുന്നുവെന്നും സ്ഥാപനത്തിന്റെ നിലനില്‍പ്പിന് വേണ്ടിയാണ് സ്വപ്നയെ ഒഴിവാക്കുന്നതെന്നുമാണ് എച്ആര്‍ഡിഎസ് ഔദ്യോഗികമായി വിശദീകരണം നല്‍കിയത്.
Keywords: News,Kerala,State,palakkad,Top-Headlines,Latest-News,Job,Politics, HRDS to close offices in Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.