തിരുവനന്തപുരം:(www.kvartha.com 29.10.2014) സംസ്ഥാന തദ്ദേശഭരണ വകുപ്പില്‍, നഗരസഭകള്‍ക്കു കീഴിലുളള ജില്ലാതല റിഫോം പെര്‍ഫോമന്‍സ് മാനേജ്‌മെന്റ് സെല്ലുകളിലെ (ആര്‍പിഎംസി) 90 തസ്തികകളിലേക്കുള്ള നിയമനങ്ങളില്‍ വന്‍ അഴിമതി എന്ന് ആരോപണം. സംസ്ഥാന സര്‍ക്കാരിന് അഞ്ചു കോടിയില്‍പരം രൂപ ബാധ്യത വരുത്തുന്ന വിധത്തിലുള്ള ക്രമക്കേടിനാണ് കളമൊരുങ്ങുന്നത്.
14 മുനിസിപ്പാലിറ്റികളിലെ ജില്ലാതല റിഫോം പെര്‍ഫോമന്‍സ് മാനേജ്‌മെന്റ് സെല്ലില്‍ (RPMC) കപ്പാസിറ്റി ബില്‍ഡിംഗ് പ്രോഗ്രാമിലാണു നിയമനം. ഇതുസംബന്ധിച്ച് വിജിലന്‍സ് കോടതിയില്‍ പരാതി കൊടുക്കാന്‍ ഒരുങ്ങുകയാണ് ഒരുവിഭാഗം ഉദ്യോഗര്‍ത്ഥികള്‍. പ്രധാന മാധ്യമങ്ങളില്‍ പരസ്യം കൊടുക്കാതെ ഒക്ടോബര്‍ ആറിന് കെഎസ്‌യുഡിപി എഴുത്തു പരീക്ഷ നടത്തി അന്നുതന്നെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത് അടുത്ത ദിവസം ഇന്റര്‍വ്യൂവും നടത്തി 16-നു റാങ്ക് ലിസ്റ്റ് അംഗീകരിച്ചതായി ഉത്തരവ് ഇറക്കുകയും ചെയ്യുകയാണ് ഉണ്ടായത്.
പഞ്ചായത്ത് മന്ത്രി ഡോ. എംകെ മുനീറിന്റെ ഓഫീസില്‍ നിന്നു ശുപാര്‍ശ ചെയ്തവരെയൊക്കെ നിയമിച്ച ഈ ശുപാര്‍ശയിലാണ് വന്‍ അഴിമതി നടന്നത്. എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലുളള റാങ്ക് ലിസ്റ്റില്‍ അവസാനം വരുന്നവരെ ഇന്റര്‍വ്യൂവിലൂടെ തിരുകിക്കയറ്റിയിരിക്കുന്നു.
വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച വിജ്ഞാപനം |
പഞ്ചായത്ത് മന്ത്രി ഡോ. എംകെ മുനീറിന്റെ ഓഫീസില്‍ നിന്നു ശുപാര്‍ശ ചെയ്തവരെയൊക്കെ നിയമിച്ച ഈ ശുപാര്‍ശയിലാണ് വന്‍ അഴിമതി നടന്നത്. എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലുളള റാങ്ക് ലിസ്റ്റില്‍ അവസാനം വരുന്നവരെ ഇന്റര്‍വ്യൂവിലൂടെ തിരുകിക്കയറ്റിയിരിക്കുന്നു.
കൂടാതെ അര്‍ബന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ സ്‌പെഷലിസ്റ്റ്, ടീം ലീഡര്‍ തസ്തികകളിലേക്ക് പരീക്ഷയോ പത്രപരസ്യമോ കൂടാതെ 10 ദിവസത്തിനകം നിയമന ഉത്തരവും ഇറക്കി ഇത്തരത്തില്‍ 96 തസ്തികകളിലായി അഞ്ച് കോടി 20 ലക്ഷം രൂപാ ശമ്പളം ഇനത്തില്‍ സര്‍ക്കാരിന് അധിക ബാധ്യത വരുത്തുമ്പോള്‍ പി.എസ്.സി. ലിസ്റ്റ് പ്രകാരം നിയമാനുസരണം പരീക്ഷയെഴുതി റാങ്ക് ലിസ്റ്റില്‍ ഇടംതേടിയ ഉദ്യോഗാര്‍ത്ഥികള്‍ നിയമനം ലഭിക്കാതെ കാത്തിരിക്കുമ്പോഴാണ് ഈ നിയമന മാമാങ്കം. സംശയകരമായ ധൃതിയില്‍ നടത്തിയ നിയമനം റദ്ദാക്കുകയും നിയമാനുസരണം പരീക്ഷയും ഇന്റര്‍വ്യൂവും നടത്തുകയും വേണം എന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനാണ് നീക്കം.
റാങ്ക് ലിസ്റ്റ് അംഗീകരിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് |
Keywords: Kerala, Thiruvananthapuram, Municipality, Corruption, Website, Huge Corruption In Municipality Appointments
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.