Human Rights Commission | കുടുംബ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ പൊലീസ് സ്റ്റേഷനില്‍ പ്രത്യേക സംവിധാനം വേണമെന്ന് മനുഷ്യാവകാശ കമിഷന്‍

 


കോഴിക്കോട്: (www.kvartha.com) കുടുംബപ്രശ്‌നങ്ങള്‍ സംബന്ധിച്ച് വിവിധ പൊലീസ് സ്റ്റേഷനുകളില്‍ ലഭിക്കുന്ന പരാതികള്‍ കൈകാര്യം ചെയ്യാന്‍ സ്റ്റേഷനുകളില്‍ പ്രത്യേക സംവിധാനം ഏര്‍പെടുത്തണമെന്ന് മനുഷ്യാവകാശ കമിഷന്‍.

സംസ്ഥാന പൊലീസ് മേധാവിക്കാണ് കമിഷന്‍ ജുഡിഷ്യല്‍ അംഗം കെ ബൈജുനാഥ് ഉത്തരവ് നല്‍കിയത്. ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടികള്‍ മൂന്നു മാസത്തിനകം കമിഷനെ അറിയിക്കണം.

 Human Rights Commission | കുടുംബ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ പൊലീസ് സ്റ്റേഷനില്‍ പ്രത്യേക സംവിധാനം വേണമെന്ന് മനുഷ്യാവകാശ കമിഷന്‍

പൊലീസുകാരില്‍ നിന്നും പ്രത്യേകം പരിശീലനം ലഭിച്ചവരെ ടീമില്‍ ഉള്‍പെടുത്തി കൗണ്‍സിലിംഗിനും മറ്റുമായി സൗകര്യം ഏര്‍പെടുത്തണമെന്നും കമിഷന്‍ ഉത്തരവില്‍ പറഞ്ഞു.

കുടുംബവഴക്കുമായി ബന്ധപ്പെട്ട് ഭാര്യ നല്‍കിയ പരാതിയില്‍ തന്നെ സ്റ്റേഷനിലേക്ക് വിളിപ്പിച്ച് മാറാട് എസ് ഐ ദേഹോപദ്രവം ഏല്‍പിച്ചെന്ന ബേപൂര്‍ സ്വദേശിയുടെ പരാതി തീര്‍പ്പാക്കി കൊണ്ടാണ് ഉത്തരവ്. ഉത്തരമേഖല ഐ ജി യില്‍ നിന്ന് കമിഷന്‍ റിപോര്‍ട് വാങ്ങി. ഇത് തൃപ്തികരമാകാത്തതിനെ തുടര്‍ന്ന് കമിഷന്റെ അന്വേഷണ വിഭാഗം നേരിട്ട് അന്വേഷിച്ചു.

പരാതിയില്‍ പറഞ്ഞിരിക്കുന്നതു പോലുള്ള സംഭവങ്ങള്‍ സ്റ്റേഷനിലുണ്ടായിട്ടില്ലെന്ന് ഭാര്യ അറിയിച്ചു. 2019 മേയ് 22 നാണ് പരാതിക്ക് ആസ്പദമായ സംഭവം ഉണ്ടായത്. കുടുംബ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ പൊലീസ് സ്റ്റേഷനുകളില്‍ പ്രത്യേക സംവിധാനം വേണമെന്ന അന്വേഷണ വിഭാഗത്തിന്റെ ശുപാര്‍ശ കമിഷന്‍ അംഗീകരിച്ചു.

Keywords: Human Rights Commission wants special system in police station to deal with family problems, Kozhikode, News, Police Station, Family, Complaint, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia