പാലക്കാട് ഭാര്യയെയും ഭര്‍ത്താവിനെയും വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
Jan 10, 2022, 10:23 IST
പാലക്കാട്: (www.kvartha.com 10.01.2022) ഭാര്യയെയും ഭര്‍ത്താവിനെയും വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഓത്തൂര്ക്കാട് പ്രതീക്ഷ നഗറിലെ ചന്ദ്രന്, ഭാര്യ ദേവി എന്നിവരാണ് മരിച്ചത്. ഭാര്യയുടെ കഴുത്തില്‍ രക്തക്കറയുണ്ടെന്ന് മൃതദേഹ പരിശോധനയില്‍ പൊലീസ് കണ്ടെത്തി. ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് വ്യക്തമായിട്ടില്ലെന്നും സംഭവസ്ഥലത്തെത്തിയ പൊലീസ് അറിയിച്ചു.
വീട്ടില്‍ നിന്നും അനക്കമൊന്നും കേള്‍ക്കാത്തതിനെ തുടര്‍ന്ന് അയല്‍വാസികള്‍ ചെന്ന് നോക്കിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട് അകത്ത് നിന്ന് പൂട്ടിയ നിലയിലാണ് ഉണ്ടായിരുന്നത്. പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് അന്വേഷണമാരംഭിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.