Arrested | മറ്റൊരു സ്ത്രീയുമായി സ്‌കൂടറില്‍ പോകുന്നത് റോഡ് കാമറയില്‍ പതിഞ്ഞതോടെ വെട്ടിലായി യുവാവ്; ചിത്രം ആര്‍സി ഓണറായ ഭാര്യയുടെ ഫോണിലേക്ക് വന്നതോടെ കുടുംബ കലഹവും മര്‍ദനവും; ഒടുവില്‍ ഭര്‍ത്താവ് അറസ്റ്റില്‍

 


തിരുവനന്തപുരം: (www.kvartha.com) ഭാര്യയുടെ സ്‌കൂടറില്‍ മറ്റൊരു സ്ത്രീയ്ക്കൊപ്പം ചുറ്റിക്കറങ്ങിയ യുവാവ് വെട്ടിലായി. യുവാവ് ഒരു സ്ത്രീയുമായി പോകുന്നത് റോഡ് കാമറയില്‍ പതിഞ്ഞതോടെയാണ് സംഭവം പൊല്ലാപ്പായത്. കാമറയില്‍ പതിഞ്ഞ ചിത്രം മോടോര്‍ വാഹന വകുപ്പില്‍ നിന്ന് ആര്‍സി ഓണറായ ഭാര്യയുടെ ഫോണിലേക്ക് വന്നതോടെ കുടുംബ കലഹവും മര്‍ദനവും നടന്നു. 

പിന്നാലെ തന്നെയും മൂന്നു വയസുള്ള കുഞ്ഞിനെയും മര്‍ദിച്ചെന്ന് കാണിച്ച് ഭാര്യ പൊലീസ് സ്റ്റേഷനില്‍ പരാതിയുമായെത്തി. ഒടുവില്‍ ഭാര്യ നല്‍കിയ പരാതിയില്‍ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി സ്വദേശിയായ യുവാവിനെ കോടതിയില്‍ ഹാജരാക്കി. കരമന പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് രസകരമായ സംഭവം നടന്നത്. 

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: യുവാവും സ്ത്രീയും സ്‌കൂടറില്‍ ഹെല്‍മറ്റ് ധരിക്കാതെ പോകുന്നത് കാമറയില്‍ പതിയുകയും ഇതിന്റെ പിഴയും ചിത്രവും ആര്‍സി ഓണറുടെ ഫോണിലേക്ക് സന്ദേശമായി എത്തുകയുമായിരുന്നു. തുടര്‍ന്ന് സ്‌കൂടറിന് പിന്നിലിരുന്ന സ്ത്രീ ആരാണെന്ന് ചോദിച്ചു ഭാര്യ വഴക്കുണ്ടാക്കി. വഴിയാത്രക്കാരിയാണെന്നും ലിഫ്റ്റ് നല്‍കിയതാണെന്നും യുവാവ് പറഞ്ഞെങ്കിലും പ്രശ്‌നം തീര്‍ന്നില്ല. തര്‍ക്കത്തിനൊടുവില്‍ തന്നെയും കുഞ്ഞിനെയും മര്‍ദിച്ചെന്ന് ഭാര്യ പരാതി നല്‍കുകയും ഭര്‍ത്താവിനെ പിടികൂടുകയുമായിരുന്നു.

Arrested | മറ്റൊരു സ്ത്രീയുമായി സ്‌കൂടറില്‍ പോകുന്നത് റോഡ് കാമറയില്‍ പതിഞ്ഞതോടെ വെട്ടിലായി യുവാവ്; ചിത്രം ആര്‍സി ഓണറായ ഭാര്യയുടെ ഫോണിലേക്ക് വന്നതോടെ കുടുംബ കലഹവും മര്‍ദനവും; ഒടുവില്‍ ഭര്‍ത്താവ് അറസ്റ്റില്‍


Keywords:  News, Kerala-News, Kerala, Husband, Arrested, Police Station, Police, Complaint, Cameral, Local-News, Regional-News, News-Malayalam, Husband and wife quarrel over road camera photo; husband under arrest
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia