Died | 'ഭാര്യയ്‌ക്കൊപ്പം ഫറോക്ക് പാലത്തില്‍നിന്ന് ചാലിയാര്‍ പുഴയിലേക്ക് ചാടി'; യുവാവിന്റെ മൃതദേഹം കണ്ടെത്തി
Jul 3, 2023, 18:31 IST
കോഴിക്കോട്: (www.kvartha.com) ഭാര്യയ്‌ക്കൊപ്പം ഫറോക്ക് പാലത്തില്‍നിന്ന് ചാലിയാര്‍ പുഴയില്‍ ചാടി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തിയതായി പൊലീസ്. മഞ്ചേരി കരുവമ്പ്രം ജെടിഎസ് റോഡില്‍ പുളിയഞ്ചേരി ക്വാര്‍ടേഴ്‌സില്‍ കാരിമണ്ണില്‍ തട്ടാപുറത്ത് ജിതിന്റെ (31) മൃതദേഹമാണ് കണ്ടെത്തിയത്.
ഉച്ചയ്ക്ക് 2.45ന് ചെറുവണ്ണൂര്‍ മുല്ലശ്ശേരി മമ്മിളിക്കടവിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്. മീഞ്ചന്ത അഗ്‌നിരക്ഷാനിലയം മുങ്ങല്‍ വിദഗ്ധര്‍ തിരച്ചില്‍ നടത്തുന്നതിനിടെയാണ് നദിയില്‍ മൃതദേഹം പൊങ്ങിയത്. മൃതദേഹം കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
ഞാറാഴ്ച രാവിലെ പത്തരയോടെയാണ് ജിതിനും ഭാര്യ വര്‍ഷയും പുഴയില്‍ ചാടിയത്. ഇരുവരും പാലത്തില്‍നിന്ന് ചാടുന്നത് അതുവഴി വന്ന ലോറി ഡ്രൈവര്‍ കണ്ടിരുന്നു. വാഹനം നിര്‍ത്തി അദ്ദേഹം ഇട്ടുകൊടുത്ത കയറില്‍ പിടിച്ച വര്‍ഷ രക്ഷപ്പെട്ടു. പാലത്തിന്റെ തൂണിനു സമീപം കയറില്‍ പിടിച്ചുകിടന്ന വര്‍ഷയെ, പുഴയിലുണ്ടായിരുന്ന തോണിക്കാരാണ് രക്ഷപെടുത്തി കരയ്‌ക്കെത്തിച്ചത്.
ഒഴുക്കു കൂടിയ സ്ഥലത്തേയ്ക്ക് വീണ ജിതിനു കയറില്‍ പിടിക്കാനായില്ല. വര്‍ഷ അപകടനില തരണം ചെയ്തതായി പൊലീസ് അറിയിച്ചു.
Keywords: News, Kerala, Kerala-News, Regional-News, Couple, Jumped, Feroke Bridge, Rescued, Lorry Driver, Hospital, River.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.