നെയ്യാറ്റിക്കരയിലേത് അക്രമരാഷ്ട്രീയത്തിനെതിരായ ജനവികാരം: ഹൈദരലി തങ്ങള്‍

 


നെയ്യാറ്റിക്കരയിലേത് അക്രമരാഷ്ട്രീയത്തിനെതിരായ ജനവികാരം: ഹൈദരലി തങ്ങള്‍
മലപ്പുറം: അക്രമരാഷ്ട്രീയത്തിനെതിരായ ജനവികാരമാണ് നെയ്യാറ്റിന്‍കരയിലെ തെരഞ്ഞെടുപ്പ് ഫലമെന്ന് മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

ശാന്തിയും സമാധാനജീവിതവും ആഗ്രഹിക്കുന്ന ജനം യു.ഡി.എഫിനൊപ്പമാണെന്ന് ഈ വിജയം തെളിയിക്കുന്നതായും തങ്ങള്‍ അഭിപ്രായപ്പെട്ടു.

സമുദായങ്ങള്‍ക്കിടയില്‍ വിഭാഗീയത സൃഷ്ടിക്കാനുള്ള നിരന്തരമായ ശ്രമങ്ങളാണ് ചിലര്‍ നടത്തിയത്. ഈ ശ്രമത്തെ നെയ്യാറ്റിന്‍കരയിലെ ജനം പൂര്‍ണ്ണമായി തള്ളി. സമൂഹത്തിലെ എല്ലാ തലങ്ങളിലുമുള്ളവരുടെ ക്ഷേമത്തിനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികള്‍ക്ക് ഒരിക്കല്‍കൂടി ജനകീയ അംഗീകാരം ലഭിച്ചിരിക്കുകയാണ്.

കൊലപാതക രാഷ്ട്രീയത്തിനേറ്റ തിരിച്ചടികളുടെ തിടര്‍ച്ചയാണിത്. ഇതുമനസ്സിലാക്കാനും സാമൂഹ്യനന്‍മ ലക്ഷ്യം വെച്ചുള്ള പൊതുപ്രവര്‍ത്തനം നടത്താനും എല്ലാവരും തയ്യാറാവണം. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നടപ്പാക്കുന്ന വികസന മുന്നേറ്റങ്ങള്‍ക്കുള്ള പിന്തുണയും പ്രോല്‍സാഹനവുമാണ് ഉപതെരഞ്ഞെടുപ്പ് ഫലമെന്നും ഹൈദരലി തങ്ങള്‍ പറഞ്ഞു.

Keywords:  Haidarali Shihab Thangal, Neyyattinkara, By-election, UDF Victory, Malappuram,  Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia