Dulquer Salmaan | പിതാവിന്റെ സിനിമകള്‍ റീമേക് ചെയ്യുമോ എന്ന ചോദ്യത്തിന് ദുല്‍ഖറിന്റെ മറുപടി ഇങ്ങനെ!

 


കൊച്ചി: (www.kvartha.com) താന്‍ സിനിമയില്‍ എത്തിയത് പിതാവ് മമ്മൂട്ടിയെ കണ്ടാണെന്ന് വ്യക്തമാക്കി നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. പുതിയ ചിത്രമായ കിങ് ഓഫ് കൊത്തയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തിലാണ് ദുല്‍ഖര്‍ ഇക്കാര്യം വ്യക്തമാക്കിയത്. പണത്തേക്കാള്‍ സിനിമക്കാണ് പിതാവ് പ്രധാന്യം കൊടുക്കുന്നത്, അദ്ദേഹത്തിന്റെ ആത്മാര്‍ഥതയാണ് വിദേശത്തെ ജോലി ഉപേക്ഷിച്ച് തന്നെ സിനിമയിലേക്ക് വരാന്‍ പ്രേരിപ്പിച്ചതെന്നും ദുല്‍ഖര്‍ പറഞ്ഞു.

ദുബൈയിലെ ഒരു കണ്‍സ്ട്രക്ഷന്‍ കംപനിയില്‍ ബിസിനസ് മാനേജരായാണ് താന്‍ കരിയര്‍ ആരംഭിച്ചത്. എന്നാല്‍ സിനിമയോടുള്ള ഇഷ്ടത്തെ തുടര്‍ന്ന് ജോലി ഉപേക്ഷിച്ച് അച്ഛന്റെ പാതപിന്തുടരുകയായിരുന്നു. അദ്ദേഹമാണ് എന്റെ ഏറ്റവും വലിയ പ്രചോദനം. ജോലി ഉപേക്ഷിച്ച് സിനിമയിലേക്ക് വന്നപ്പോള്‍ പൂര്‍ണ പിന്തുണയുമായി അദ്ദേഹം കൂടെയുണ്ടായിരുന്നുവെന്നും ദുല്‍ഖര്‍ പറഞ്ഞു.

Dulquer Salmaan | പിതാവിന്റെ സിനിമകള്‍ റീമേക് ചെയ്യുമോ എന്ന ചോദ്യത്തിന് ദുല്‍ഖറിന്റെ മറുപടി ഇങ്ങനെ!

പിതാവിന്റെ സിനിമകള്‍ റീമേക് ചെയ്യില്ലെന്നും റീമേകുകളില്‍ വിശ്വസിക്കുന്നില്ലെന്നും ദുല്‍ഖര്‍ പറഞ്ഞു. ക്ലാസിക് ചിത്രങ്ങളില്‍ തൊടാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞ ദുല്‍ഖര്‍ വാസ്തവത്തില്‍, പാട്ടും സിനിമകളും റീമേക് ചെയ്യാന്‍ പാടില്ലെന്ന് വിശ്വസിക്കുന്ന ആളാണ് താനെന്നും വ്യക്തമാക്കി.

Keywords:  I Would Not Remake Any of My Father's Films: Dulquer Salmaan, Kochi, News, Dulquer Salmaan, Mammotty, Remake, Interview, Carrier, Construction Company, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia