ടി.ഒ. സൂരജിന്റെ ഐ.എ.എസ് കോടതിയിലേക്ക്

 


കൊച്ചി:(www.kvartha.com 28.11.2014)  സസ്‌പെന്‍ഷനില്‍ കഴിയുന്ന പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി ഒ സൂരജിന് ഐ.എ.സും മറ്റ് പദവികളും നല്‍കിയതിനെതിരെ ഹൈക്കോടതിയില്‍ ഹരജി. സൂരജിന്റെ അനധികൃത സ്ഥാനക്കയറ്റത്തെക്കുറിച്ച് സംസ്ഥാനത്തിന്റെ നിയന്ത്രണത്തിലല്ലാത്ത ഏജന്‍സി അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് മണ്ണുത്തി സ്വദേശി മുരളീധരന്റെ ഹരജി.

നിരവധി അഴിമതി ആരോപണങ്ങള്‍ നേരിടുന്ന ടി ഒ സൂരജിന് ഐ.എ.എസ് അടക്കമുള്ള പദവികളും സ്ഥാനക്കയറ്റങ്ങളും നല്‍കിയത് നിയമവിരുദ്ധവും ബാഹ്യ ഇടപെടലുകളും മൂലമാണ്. 1989 മുതല്‍ സൂരജിനെതിരെ വിജിലന്‍സ് നടത്തിയ അന്വേഷണങ്ങളുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് ഹരജി നല്‍കിയത്.
ടി.ഒ. സൂരജിന്റെ ഐ.എ.എസ് കോടതിയിലേക്ക്

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords:  Kerala, News, Kochi, T.O Sooraj IAS in court, Agency
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia