IAS officers | സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം

 


തിരുവനന്തപുരം: (www.kvartha.com) സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം. സാംസ്‌കാരിക സെക്രടറി റാണി ജോര്‍ജിനെ സാമൂഹികനീതി വകുപ്പില്‍ പ്രിന്‍സിപല്‍ സെക്രടറിയായി നിയമിച്ചു. കാര്‍ഷിക പ്രിന്‍സിപല്‍ സെക്രടറി ബി അശോക് കാര്‍ഷിക ഉല്‍പാദന കമിഷണറുടെ ചുമതലകൂടി വഹിക്കും.

IAS officers | സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം

കേന്ദ്ര ഡപ്യൂടേഷനില്‍ നിന്ന് മടങ്ങി എത്തുന്ന അശോക് കുമാര്‍ സിങ്ങിനെ ജലവിഭവ സെക്രടറിയായി നിയമിച്ചു. പിഡബ്ല്യുഡി സെക്രടറി അജിത് കുമാറിനെ തൊഴില്‍വകുപ്പില്‍ നിയമിച്ചു. തുറമുഖ സെക്രടറി കെ ബിജുവിനെ പിഡബ്ല്യുഡി സെക്രടറിയാക്കി.

സഹകരണ സെക്രടറി മിനി ആന്റണിക്ക് സാംസ്‌കാരിക സെക്രടറിയുടെ അധിക ചുമതല നല്‍കി. ജലവിഭവ സെക്രടറി പ്രണബ് ജ്യോതിനാഥിനെ കായിക യുവജനക്ഷേമ സെക്രടറിയായി നിയമിച്ചു. റൂറല്‍ ഡവലപ്‌മെന്റ് കമിഷണര്‍ എംജി രാജമാണിക്യത്തിനു റവന്യൂ (ദേവസ്വം) സ്‌പെഷല്‍ സെക്രടറിയുടെ അധിക ചുമതല നല്‍കി. പാലക്കാട് കലക്ടര്‍ ജോഷി മൃണ്‍മയിയെ നാഷനല്‍ ഹെല്‍ത് മിഷന്റെ സംസ്ഥാന മിഷന്‍ ഡയറക്ടറായി നിയമിച്ചു. ഇതേ സ്ഥാനത്തുണ്ടായിരുന്ന ഡോ.എസ് ചിത്രയെ പാലക്കാട് കലക്ടറായി നിയമിച്ചു.

Keywords: IAS officers reshuffled, Thiruvananthapuram, News, District Collector, Transfer, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia