ക്രിക്കറ്റ് പ്രേമികള്‍ക്ക് ആവേശമുണര്‍ത്തി ലോകകപ്പ് ട്രോഫി കൊച്ചിയിലെത്തി
Feb 5, 2015, 11:00 IST
കൊച്ചി: (www.kvartha.com 05/02/2015) ഐസിസി ഏകദിന ക്രിക്കറ്റ് ലോകകപ്പ് ട്രോഫി കൊച്ചിയിലെത്തി. കേരള ക്രിക്കറ്റ് അസോസിയേഷന് സെക്രട്ടറി ടി സി മാത്യുവും ചലച്ചിത്രതാരം നിവിന്‍ പോളിയും കോശി കെ വര്‍ഗീസും ചേര്‍ന്നാണ് കൊച്ചിയില്‍ ട്രോഫിയെ സ്വീകരിച്ചത്. ടൂര്‍ണമെന്റ് തുടങ്ങാന്‍ 10 ദിവസം മാത്രം ബാക്കിനില്ക്കുമ്പോഴാണ് ലോകകപ്പ് ട്രോഫി കൊച്ചിയിലെത്തിച്ചത്.
37 ലക്ഷം രൂപ വിലമതിക്കുന്ന ട്രോഫിക്ക് 64 സെന്റി മീറ്റര്‍ നീളവും 11 കിലോ ഗ്രാം ഭാരവുമുണ്ട്. ലോകകപ്പ് ഫൈനലില്‍ വിജയികളായവര്‍ക്ക് ട്രോഫി നല്കിയ ശേഷം ട്രോഫി തിരികെ വാങ്ങി ദുബൈയിലെ ഐസിസി ആസ്ഥാനത്ത് സൂക്ഷിക്കുകയാണ് പതിവ്.
കഴിഞ്ഞ 14 ദിവസമായി കേരളത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ നടത്തിയ റോഡ് ഷോയില്‍ ആയിരകണക്കിന് ആരാധകരാണ് ട്രോഫി ഏറ്റുവാങ്ങിയത്.
മാര്‍ച്ച് 29ന് ക്രിക്കറ്റ് ലോകത്തെ രാജക്കന്മാര് ശിരസ്സിലേറ്റുന്ന സ്വര്‍ണക്കപ്പ് കണ്മുന്നില് വന്നതിന്റെ ആഹ്ലാദത്തിലായിരുന്നു ക്രിക്കറ്റ് പ്രേമികള്‍. ഇന്ത്യാ പര്യടനത്തിന് ശേഷം ട്രോഫി മത്സര വേദിയായ ഓസ്ട്രേലിയയിലേക്ക് കൊണ്ടുപോകും.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Also Read:
ബേക്കലില്‍ അനധികൃത റിസോര്‍ട്ട് നിര്‍മ്മാണം: വിജിലന്‍സ് കേസെടുത്തു
Keywords: ICC World Cup Trophy at Kochi, Australia, Dubai, Cine Actor, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.