കോഴിക്കോട്: ഐസ്‌ക്രീം കേസില്‍ വി എസ് അച്യുതാനന്ദന് ഇടപെടാമോ എന്ന കാര്യത്തില്‍ വാദം പൂര്‍ത്തിയായി. കേസ് അടുത്ത മാസം 15ന് പരിഗണിക്കും. കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് വാദം പൂര്‍ത്തിയായത്. കേസില്‍ ഇടപെടാന്‍ വി എസിന് അവകാശമില്ലെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.
ഐസ്‌ക്രീം അട്ടിമറി കേസില്‍, കേസ് ഡയറിയും സാക്ഷി മൊഴികളും പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ ഹാജരാക്കി. മുദ്രവെച്ച കവറിലാണ് രേഖകള്‍ ഹാജരാക്കിയത്. എന്നാല്‍, ഈ കേസില്‍ സുപ്രീം കോടതി വരെ പോയ വി എസിന് കേസില്‍ ഇടപെടാമെന്ന് വി എസിന്റെ അഭിഭാഷകന്‍ പറഞ്ഞു.
കേസിന്റെ അന്വേഷണം അവസാനിപ്പിക്കാനുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ നീക്കം അംഗീകരിക്കരുതെന്നാണ് വി.എസിന്റെ ഹര്‍ജിയിലെ ആവശ്യം. പ്രത്യേക അന്വേഷണ സംഘത്തോട് ഇന്ന് കേസ് ഡയറി സമര്‍പ്പിക്കാന്‍ കോടതി നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. മുഴുവന്‍ സാക്ഷി മൊഴികളും ഹാജരാക്കാനും കോടതി ഉത്തരവിട്ടുണ്ട്. സാക്ഷി മൊഴികള്‍ നിലനിലനില്‍ക്കുന്നില്ലെന്ന അന്വേഷണ റിപ്പോര്‍ട്ടിലെ പരാമര്‍ശത്തോട് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ കോടതി അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

keywords: ice cream case, kunjalikutty, sabotage, vs achuthanandan,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.