SAT | എസ് എ ടി യില്‍ ഐസിയു സംവിധാനം മൂന്നിരട്ടിയാക്കി; ഫോണ്‍ വഴി ലാബ് പരിശോധനാ ഫലം യാഥാര്‍ഥ്യമാക്കി; കുട്ടികളുടെ തീവ്രപരിചരണ വിഭാഗം, വിവിധ നവീകരണ പ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ ഉദ്ഘാടനം നിര്‍വഹിച്ചു

 


തിരുവനന്തപുരം: (www.kvartha.com) മെഡികല്‍ കോളജ് എസ് എ ടി ആശുപത്രിയില്‍ നാട് ആഗ്രഹിച്ച ചികിത്സാ സംവിധാനത്തില്‍ ഏറ്റവും പ്രധാന ഇടപെടലിന്റെ സാക്ഷാത്ക്കാരമാണ് പുതിയ കുട്ടികളുടെ തീവ്ര പരിചരണ വിഭാഗമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. എസ് എ ടി ആശുപത്രി നേരിട്ട പ്രധാന പ്രശ്നങ്ങളിലൊന്നാണ് കുട്ടികള്‍ക്ക് തീവ്ര പരിചരണത്തിന് കിടക്ക മതിയാകാതെ വരുന്നത്.

SAT | എസ് എ ടി യില്‍ ഐസിയു സംവിധാനം മൂന്നിരട്ടിയാക്കി; ഫോണ്‍ വഴി ലാബ് പരിശോധനാ ഫലം യാഥാര്‍ഥ്യമാക്കി; കുട്ടികളുടെ തീവ്രപരിചരണ വിഭാഗം, വിവിധ നവീകരണ പ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ ഉദ്ഘാടനം നിര്‍വഹിച്ചു

മാതാപിതാക്കളുടെ പ്രയാസവും മറ്റ് ആശുപത്രികളില്‍ പോകുമ്പോഴുള്ള സാമ്പത്തിക ബാധ്യതയും മനസിലാക്കിയാണ് 32 ഐസിയു കിടക്കകള്‍ സജ്ജമാക്കിയത്. മുമ്പ് പീഡിയാട്രിക് ഐസിയുവില്‍ 18 കിടക്കകളായിരുന്നു ഉണ്ടായിരുന്നത്. അതാണ് ഇപ്പോള്‍ 50 ആക്കിയത്. ഇത് എസ് എ ടി യുടെ ചികിത്സാ സേവനത്തില്‍ കരുത്താകുമെന്നും മന്ത്രി പറഞ്ഞു.

എസ് എ ടിയില്‍ കുട്ടികളുടെ തീവ്രപരിചരണ വിഭാഗം, മെഡികല്‍ കോളജില്‍ ഇ ഹെല്‍ത് ഓണ്‍ലൈന്‍ ലാബ് റിപോര്‍ടിംഗ്, നവീകരിച്ച പ്രവേശന കവാടം, എമര്‍ജന്‍സി വിഭാഗത്തിലെ നിരീക്ഷണ കാമറ എന്നിവ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

കോവിഡ് വെല്ലുവിളി മാറിയെങ്കിലും ഇപ്പോഴും പകര്‍ച വ്യാധികള്‍ നിലനില്‍ക്കുകയാണെന്ന് മന്ത്രി പറഞ്ഞു. ചുമയോടു കൂടിയ വൈറല്‍ ഇന്‍ഫക്ഷനും കാണാനുണ്ട്. ഇത്തരം വായുവില്‍ കൂടി പകരുന്ന പകര്‍ചവ്യാധികളില്‍ നിന്നും രക്ഷനേടാന്‍ നെഗറ്റീവ് പ്രഷര്‍ സംവിധാനം തീവ്രപരിചരണ വിഭാഗത്തില്‍ സജ്ജമാക്കിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.

എസ് എ ടി ആശുപത്രിയുടെ വികസനത്തിന് വലിയ പ്രാധാന്യമാണ് നല്‍കുന്നത്. 12 കിടക്കകളുള്ള ഡയാലിസിസ് യൂനിറ്റ് സജ്ജമാക്കി. എസ് എം എ ക്ലിനിക് ആരംഭിച്ചു. എസ് എം എ ബാധിച്ച 21 കുഞ്ഞുങ്ങള്‍ക്കുള്ള മരുന്ന് നല്‍കാന്‍ തീരുമാനിച്ചു. പീഡിയാട്രിക് ഗ്യാസ്ട്രോ എന്ററോളജി വിഭാഗം ശക്തിപ്പെടുത്തുന്നതിന് 93.36 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കി.

പീഡിയാട്രിക് ന്യൂറോളജി വിഭാഗത്തില്‍ ഇജിജി ലാബ് സജ്ജമാക്കിവരുന്നു. സംസ്ഥാന മാതൃശിശു സൗഹൃദ ആശുപത്രി ഇനിഷേറ്റീവ് അംഗീകാരം ഉയര്‍ന്ന സ്‌കോറോടെ എസ് എ ടി ആശുപത്രി കരസ്ഥമാക്കി. മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായി എസ് എ ടി യില്‍ പുതിയ ബ്ലോകും കൂടുതല്‍ സൗകര്യങ്ങളും ലഭ്യമാക്കും.

പീഡിയാട്രിക് കാര്‍ഡിയോളജി വിഭാഗത്തില്‍ നൂതന സൗകര്യങ്ങളോട് കൂടിയ ഹൃദയ ശസ്ത്രക്രിയ വിഭാഗം ആരംഭിച്ചു. ഒരു വര്‍ഷം കൊണ്ട് അമ്പതിലധികം ശസ്ത്രക്രിയകള്‍ നടത്തി. ഓക്സിജന്‍ പ്ലാന്റ് നിര്‍മാണം അന്തിമഘട്ടത്തിലാണ്. സമര്‍പിത പീഡിയാട്രിക് കാത് ലാബ് സജ്ജമാക്കി വരുന്നു.

SAT | എസ് എ ടി യില്‍ ഐസിയു സംവിധാനം മൂന്നിരട്ടിയാക്കി; ഫോണ്‍ വഴി ലാബ് പരിശോധനാ ഫലം യാഥാര്‍ഥ്യമാക്കി; കുട്ടികളുടെ തീവ്രപരിചരണ വിഭാഗം, വിവിധ നവീകരണ പ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ ഉദ്ഘാടനം നിര്‍വഹിച്ചുമെഡികല്‍ കോളജിലും വലിയ വികസന പ്രവര്‍ത്തനങ്ങളാണ് സാക്ഷാത്ക്കരിച്ചത്. ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി മികച്ച റിസപ്ഷന്‍ ഏരിയയാണ് ഐപി ബ്ലോകില്‍ സജ്ജമാക്കിയത്. പലപ്പോഴും ലാബ് ഫലങ്ങള്‍ വാങ്ങാന്‍ സ്ത്രീകള്‍ ഉള്‍പെടെയുള്ളവര്‍ ബുദ്ധിമുട്ടുന്ന കാര്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇതിന് പരിഹാരമായാണ് ഫോണില്‍ ലാബ് പരിശോധനാ ഫലം ലഭിക്കുന്ന ഇ ഹെല്‍ത് ഓണ്‍ലൈന്‍ റിപോര്‍ടിംഗ് സംവിധാനം സജ്ജമാക്കിയത്. ഇ ഹെല്‍തിലൂടെ ഓണ്‍ ലൈന്‍ വഴി വീട്ടിലിരുന്ന് ഒപി ടികറ്റ് എടുക്കാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

SAT | എസ് എ ടി യില്‍ ഐസിയു സംവിധാനം മൂന്നിരട്ടിയാക്കി; ഫോണ്‍ വഴി ലാബ് പരിശോധനാ ഫലം യാഥാര്‍ഥ്യമാക്കി; കുട്ടികളുടെ തീവ്രപരിചരണ വിഭാഗം, വിവിധ നവീകരണ പ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ ഉദ്ഘാടനം നിര്‍വഹിച്ചു

കടകംപള്ളി സുരേന്ദ്രന്‍ എം എല്‍ എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത് പ്രസിഡന്റ് ഡി സുരേഷ് കുമാര്‍, നഗരസഭ പൊതുമരാമത് സ്ഥിരം സമിതി അധ്യക്ഷന്‍ ഡി ആര്‍ അനില്‍, മെഡികല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. നിസാറുദീന്‍ എന്നിവര്‍ പങ്കെടുത്തു. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. തോമസ് മാത്യു സ്വാഗതവും എസ് എ ടി ആശുപത്രി സൂപ്രണ്ട് ഡോ. എസ് ബിന്ദു കൃതജ്ഞതയും രേഖപ്പെടുത്തി. മെഡികല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. പി കലാ കേശവന്‍ റിപോര്‍ട് അവതരിപ്പിച്ചു.

SAT | എസ് എ ടി യില്‍ ഐസിയു സംവിധാനം മൂന്നിരട്ടിയാക്കി; ഫോണ്‍ വഴി ലാബ് പരിശോധനാ ഫലം യാഥാര്‍ഥ്യമാക്കി; കുട്ടികളുടെ തീവ്രപരിചരണ വിഭാഗം, വിവിധ നവീകരണ പ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ ഉദ്ഘാടനം നിര്‍വഹിച്ചു


Keywords:  ICU system tripled in SAT, Medical College, Hospital, Health Minister, Inauguration, Children, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia