Dance Festival | ഇന്ത്യ ഡാന്‍സ് അലയന്‍സ് ഒരുക്കുന്ന എഴാമത് ഇഡാ ഫെസ്റ്റ് നവംബര്‍ 30 ന് കണ്ണൂരില്‍ തുടങ്ങും
● നവംബര്‍ 30 ന് 6.15ന് കേന്ദ്ര സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവ് ഗോപിക വര്‍മയുടെ മോഹിനിയാട്ടം ഉണ്ടാകും
● റെഡ്ഡി ലക്ഷ്മിയുടെ കുച്ചിപ്പുടിയും, ആര്യനന്ദനയുടെ ഒഡീസിയും അരങ്ങേറും
● ഡിസംബര്‍ ഒന്നിന് വൈകിട്ട് 6.15ന് അവിനാവ് മുഖര്‍ജിയുടെ കഥക്, 7 മണിക്ക് കലാശ്രീ രമാ വൈദ്യനാഥന്റെ ഭരതനാട്യം
● 2 ദിവസത്തെ നൃത്തോത്സവത്തില്‍ കലാകായിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും
കണ്ണൂര്‍: (KVARTHA) ഇന്ത്യ ഡാന്‍സ് അലയന്‍സ് ഒരുക്കുന്ന എഴാമത് ഇഡാ ഫെസ്റ്റ് നവംബര്‍ 30, ഡിസംബര്‍ ഒന്ന് തീയതികളില്‍ കണ്ണൂര്‍ ജവഹര്‍ ലൈബ്രറി ഹാളില്‍ നടത്തുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇന്ത്യയിലും അന്താ രാഷ്ട്ര തലത്തിലും പ്രശസ്തി ആര്‍ജിച്ച നര്‍ത്തകരാണ് ഇത്തവണയും ഇഡാ ഫെസ്റ്റില്‍ നൃത്തം അവതരിപ്പിക്കുന്നത്.
നവംബര്‍ 30 ന് 6.15ന് കേന്ദ്ര സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവ് ഗോപിക വര്‍മയുടെ മോഹിനിയാട്ടം ഉണ്ടാകും. തുടര്‍ന്ന് റെഡ്ഡി ലക്ഷ്മിയുടെ കുച്ചിപ്പുടിയും, ആര്യനന്ദനയുടെ ഒഡീസിയും അരങ്ങേറും.
ഡിസംബര്‍ ഒന്നിനു വൈകിട്ട് 6.15ന് അവിനാവ് മുഖര്‍ജിയുടെ കഥക്, ഏഴുമണിക്ക് കലാശ്രീ രമാ വൈദ്യനാഥന്റെ ഭരതനാട്യം എന്നിവയും ഉണ്ടായിരിക്കും. കലാകായിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ രണ്ടുദിവസത്തെ നൃത്തോത്സവത്തില്‍ പങ്കെടുക്കും.
വാര്‍ത്താ സമ്മേളനത്തില്‍ സംഘാടകരായ ഷൈജ ബിനീഷ്, ബിനീഷ് കിരണ്‍ എന്നിവര്‍ പങ്കെടുത്തു.
#IDAFest2023, #DanceFestival, #KannurEvents, #Mohiniyattam, #CulturalFest, #KeralaDance