ആശയങ്ങളെ ആശയങ്ങള്‍ കൊണ്ട് നേരിടാന്‍ കഴിയണം, ആയുധങ്ങള്‍ കൊണ്ടുള്ള സംഘട്ടനങ്ങള്‍ ലോകത്തിന് തന്നെ നഷ്ടങ്ങള്‍ മാത്രമേ വിതച്ചിട്ടുള്ളൂവെന്നും പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍

 


മണ്ണഞ്ചേരി: (www.kvartha.com 04.01.2022) സംഘര്‍ഷങ്ങള്‍ ജീവിതത്തില്‍ തികഞ്ഞ നഷ്ടങ്ങളാണ് ഉണ്ടാക്കുന്നതെന്ന് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍. ആശയങ്ങളെ ആശയങ്ങള്‍ കൊണ്ട് നേരിടാന്‍ കഴിയണമെന്നും ആയുധങ്ങള്‍ കൊണ്ടുള്ള സംഘട്ടനങ്ങള്‍ ലോകത്തിന് തന്നെ നഷ്ടങ്ങള്‍ മാത്രമേ വിതച്ചിട്ടുള്ളുവെന്നും അദ്ദേഹം പറഞ്ഞു. 

മണ്ണഞ്ചേരിയിലും ആലപ്പുഴയിലും കൊല്ലപ്പെട്ട എസ് ഡി പി ഐ നേതാവ് കെ എസ് ശാന്‍, ബി ജെ പി നേതാവ് രഞ്ജിത് ശ്രീനിവാസന്‍ എന്നിവരുടെ വീടുകള്‍ സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആശയങ്ങളെ ആശയങ്ങള്‍ കൊണ്ട് നേരിടാന്‍ കഴിയണം, ആയുധങ്ങള്‍ കൊണ്ടുള്ള സംഘട്ടനങ്ങള്‍ ലോകത്തിന് തന്നെ നഷ്ടങ്ങള്‍ മാത്രമേ വിതച്ചിട്ടുള്ളൂവെന്നും പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍

ഇതിനൊക്കെ ചരിത്രങ്ങള്‍ പാഠമാണെന്ന് പറഞ്ഞ അദ്ദേഹം ആലപ്പുഴയില്‍ ഉണ്ടായ ഇരു കൊലപാതകങ്ങളും അങ്ങേയറ്റം വേദനാജനകമാണെന്നും അഭിപ്രായപ്പെട്ടു. കൊലപാതകങ്ങളെ തുടര്‍ന്ന് രണ്ട് കുടുംബങ്ങളാണ് അനാഥമായത്. അവരുടെ കുടുംബത്തിനുണ്ടായ നഷ്ടത്തിന് ആര്‍ക്കാണ് സമാധാനം പറയാന്‍ കഴിയുകയെന്നും അബ്ബാസലി തങ്ങള്‍ ചോദിച്ചു.

മനുഷ്യ ജീവനുകള്‍ക്ക് വില കല്‍പിക്കാന്‍ എല്ലാവര്‍ക്കും കഴിയണമെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാനുള്ള കരുതല്‍ എല്ലാ ഭാഗത്ത് നിന്നും ഉണ്ടാകണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. നാടിന്റെ സമാധാനവും സാഹോദര്യവും തകര്‍ക്കുന്ന എല്ലാത്തരം അക്രമ സംഭവങ്ങളില്‍ നിന്നും ജനങ്ങള്‍ വിട്ട് നില്‍ക്കണമെന്നും അബ്ബാസലി ശിഹാബ് തങ്ങള്‍ പറഞ്ഞു.


Keywords:  Ideas must be confronted with ideas, and that conflicts with weapons have only sown losses for the world itself says Panakkad Abbasali Shihab Thangal, Alappuzha, News, Politics, Media, Trending, Muslim-League, SDPI, BJP, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia