Found Dead | ഇടുക്കി നെടുങ്കണ്ടത്ത് സഹകരണ ബാങ്ക് മാനേജര്‍ മരിച്ച നിലയില്‍

 


ഇടുക്കി: (KVARTHA) നെടുങ്കണ്ടത്ത് സഹകരണ ബാങ്ക് മാനേജരെ മരിച്ച നിലയില്‍ കണ്ടെത്തി. നെടുങ്കണ്ടം സര്‍വീസ് സഹകരണ ബാങ്ക് ബ്രാഞ്ച് മാനേജര്‍ ദീപു സുകുമാരന്‍ ആണ് മരിച്ചത്. വീടിനുള്ളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ബാങ്കില്‍ നിന്ന് പതിവുപോലെ ദീപു ഭക്ഷണം കഴിക്കാനായി വീട്ടിലേക്ക് പോയിരുന്നു. വീട്ടിലെത്തി മുറിക്കകത്ത് കയറിയ ദീപു പുറത്തേക്കിറങ്ങാന്‍ താമസിച്ചതോടെ ഭാര്യ നടത്തിയ തിരച്ചിലിലാണ് തൂങ്ങിയ നിലയില്‍ കണ്ടതെന്ന് പൊലീസ് പറഞ്ഞു. നെടുങ്കണ്ടം പൊലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. അസ്വഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. പോസ്റ്റ്‌മോര്‍ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

Found Dead | ഇടുക്കി നെടുങ്കണ്ടത്ത് സഹകരണ ബാങ്ക് മാനേജര്‍ മരിച്ച നിലയില്‍

Keywords: News, Kerala, Kerala News, Death, Obituary, House, Police, Bank, Food, Case, Idukki, Co-operative Bank, Bank Manger, Deepu sukumaran, Found Dead, Idukki: Co-operative Bank manger found dead.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia