Elephant Attack | ഇടുക്കിയില്‍ ബൈകിന് നേരെ കാട്ടാനയുടെ ആക്രമണം; ദമ്പതികള്‍ക്ക് പരിക്ക്
ഇടുക്കി: (www.kvartha.com) ആനക്കുളത്ത് കാട്ടാനയുടെ ആക്രമണത്തില്‍ ദമ്പതികള്‍ക്ക് പരിക്ക്. കുറ്റിപ്പാലയില്‍ വീട്ടില്‍ ജോണി, ഭാര്യ ഡെയ്‌സി എന്നിവര്‍ക്കാണ് പരിക്കേറ്റത്. പുലര്‍ചെ പളളിയില്‍ പോയ ദമ്പതികളെയാണ് കാട്ടാന ആക്രമിച്ചത്. ഇവര്‍ ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക് മറിച്ചിട്ട ആന വാഹനത്തിന് കേടുപാടുകള്‍ വരുത്തി.
തലനാരിഴയ്ക്കാണ് ഇവര്‍ രക്ഷപ്പെട്ടതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ആക്രമണം നടന്നയുടന്‍ നാട്ടുകാര്‍ പടക്കം പൊട്ടിച്ചും ബഹളം വച്ചും കാട്ടാനയെ തുരത്തിയോടിച്ചു. അപകടത്തില്‍ പരിക്കേറ്റ ദമ്പതികളെ ആശുപത്രിയിലെത്തിച്ചു. ആനക്കുളത്ത് ഇടക്കിടെ ആനകള്‍ ഇറങ്ങുക പതിവാണെന്ന് പ്രദേശവാസികള്‍ പറയുന്നു.
Keywords: Idukki, News, Kerala, Injured, Elephant attack, Wild Elephants, hospital, Couples, Idukki: Couple injured in wild elephant attack.