Elephant Attack | ഇടുക്കിയില്‍ വീണ്ടും കാട്ടാന ആക്രമണം; ഒരു വീട് കൂടി തകര്‍ത്തു, കൃഷി സ്ഥലവും നശിപ്പിച്ചു
ഇടുക്കി: (www.kvartha.com) ഇടുക്കിയില്‍ വീണ്ടും കാട്ടാന ആക്രമണം. ഇടുക്കി ചിന്നക്കനാല്‍ തോണ്ടിമല ചുണ്ടലില്‍ ചുരുളിനാഥന്‍ എന്ന വ്യക്തിയുടെ വീട് ആന തകര്‍ത്തു. ചുണ്ടല്‍ സ്വാദേശി ചുണ്ടല്‍ സ്വദേശി ജോണ്‍സന്റെ കൃഷി സ്ഥലവും ആന നശിപ്പിച്ചു. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ പ്രദേശത്തെ റേഷന്‍ കടകളും വീടുകളും അരികൊമ്പന്റെ ആക്രമണത്തിന് ഇരയായിരുന്നു.
ഇതിന്റെ തുടര്‍ചയായാണ് ആന പുലര്‍ച്ചെ ഇടുക്കി ചിന്നക്കനാലില്‍ വീട് തകര്‍ത്തത്. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ ദേവികുളം റേഞ്ചില്‍ കാട്ടാനയുടെ ആക്രമണത്തില്‍ 13 പേര്‍ മരണപ്പെട്ടിരുന്നു. മൂന്നുപേര്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും 24 വീടുകളും 4 വാഹനങ്ങളും നശിപ്പിക്കുകയും വ്യാപകമായ കൃഷിനാശം ഉണ്ടാവുകയും ചെയ്തിട്ടുണ്ട്.
Keywords: Idukki, News, Kerala, Elephant, Elephant attack, Wild Elephants, Idukki: Elephant attack again.