Inspection | അയല്‍ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന അയ്യപ്പ ഭക്തരുടെ വാഹനങ്ങളില്‍ നിന്നും അനധികൃതമായി പണം വാങ്ങുന്നുവെന്ന് പരാതി; കുമളി ചെക് പോസ്റ്റില്‍ മിന്നല്‍പരിശോധനയുമായി വിജിലന്‍സ്; ഓഫീസ് സമുച്ചയത്തിലെ പല ഭാഗത്തായി സൂക്ഷിച്ചിരുന്ന പണവും പിടിച്ചെടുത്തു
Dec 31, 2023, 09:09 IST
ഇടുക്കി: (KVARTHA) കുമളി ചെക് പോസ്റ്റില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന അയ്യപ്പ ഭക്തരുടെ വാഹനങ്ങളില്‍ നിന്നും അനധികൃതമായി പണം വാങ്ങുന്നുവെന്ന പരാതിയ്ക്ക് പിന്നാലെയാണ് നടപടി. കഴിഞ്ഞ വര്‍ഷം ശബരിമല സീസണ്‍ സമയത്ത് നടത്തിയ പരിശോധനയിലും അനധികൃതമായി സൂക്ഷിച്ചിരുന്ന പണം വിജിലന്‍സ് സംഘം പിടികൂടിയിരുന്നു.
കേരള-തമിഴ്‌നാട് അതിര്‍ത്തിയിലെ കുമളിയിലുള്ള എക്‌സൈസ്, ലൈവ്‌സ്റ്റോക്, മോടോര്‍ വാഹന വകുപ്പ്, ജി എസ് ടി എന്‍ഫോഴ്‌സ്‌മെന്റ് എന്നീ വകുപ്പുകളുടെ ഓഫീസ് സമുച്ചയത്തിലായിരുന്നു വിജിലന്‍സ് സംഘത്തിന്റെ മിന്നല്‍ പരിശോധന. അതിര്‍ത്തിയിലുള്ള മോടോര്‍ വാഹന വകുപ്പിന്റെ ചെക് പോസ്റ്റില്‍ വ്യാപക ക്രമക്കേട് കണ്ടെത്തിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഓഫീസ് സമുച്ചയത്തിലെ പല ഭാഗത്തായി സൂക്ഷിച്ചിരുന്ന പണവും വിജിലന്‍സ് പിടിച്ചെടുത്തു.
ചെക് പോസ്റ്റ് ഡ്യൂടിയിലുള്ള ഉദ്യോഗസ്ഥര്‍ താമസിക്കുന്ന ലോഡ്ജിലും വിജിലന്‍സ് പരിശോധന നടത്തി. ഓണ്‍ലൈന്‍ പെര്‍മിറ്റ് എടുത്തു വരുന്ന അയല്‍ സംസ്ഥാനങ്ങളിലെ വാഹനങ്ങളില്‍ നിന്ന് വാങ്ങിയ പണമാണ് കണ്ടെത്തിയതെന്നാണ് വിജിലന്‍സ് സംഘത്തിന്റെ പ്രാഥമിക വിലയിരുത്തല്‍.
തമിഴ്‌നാട്ടില്‍ നിന്നുള്ള വാഹനത്തില്‍ അയ്യപ്പ ഭക്തരുടെ വേഷത്തിലുണ്ടായിരുന്ന വിജിലന്‍സ് ഉദ്യോഗസ്ഥരില്‍ നിന്ന് മോടോര്‍ വാഹന വകുപ്പ് അധികൃതര്‍ 1000 രൂപ കൈക്കൂലിയായി വാങ്ങി. തുടര്‍ന്ന് കൂടുതല്‍ വിജിലന്‍സ് സംഘം ഓഫീസ് സമുച്ചയത്തില്‍ വിശദമായി പരിശോധന നടത്തി. ഉപേക്ഷിച്ച പ്രിന്ററിന്റെ ഉള്ളിലും കെട്ടിടത്തിന്റെ വിവിധ ഭാഗങ്ങളിലും ഒളിപ്പിച്ചിരുന്ന 8000 ലധികം രൂപ വിജിലന്‍സ് കണ്ടെടുത്തുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Keywords: News, Kerala, Kerala-News, Idukki-News, Regional-News, Idukki News, Inspection, Vigilance, Kumali News, Check Post, Raid, Money, Abandoned Printer, Idukki: Inspection of vigilance at Kumali check post.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.