നാലംഗ കൂടുംബത്തിന്റെ ദുരൂഹമരണം; അന്വേഷണ സംഘം ബംഗളൂരുവിലേക്ക്

 


തൊടുപുഴ: (www.kvartha.com 07.08.2015) തിരുവാങ്കുളത്തെ പാറക്കുളത്തിലേക്ക് ടാറ്റാ സഫാരി കാര്‍ മറിഞ്ഞുണ്ടായ നാലംഗ കുടുംബത്തിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണസംഘം ബംഗളൂരുവിലേക്ക്. സംഭവം അപകടമരണമോ ആത്മഹത്യയോ എന്ന നിഗമനത്തിലെത്താനാകാതെ കുഴയുകയാണ് പോലീസ്. ഇക്കഴിഞ്ഞ നാലിനാണ് തൃപ്പൂണിത്തുറയ്ക്കു സമീപം ശാസ്താമുകളില്‍ കാര്‍ പാറമടയിലേക്ക് മറിഞ്ഞ് ജല അതോറിറ്റി അസിസ്റ്റന്റ് എന്‍ജിനീയര്‍ വി.വി. വിജു, ഭാര്യ ഷീബ, മക്കള്‍ മീനാക്ഷി, സൂര്യ എന്നിവര്‍ മരിച്ചത്.

എറണാകുളം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി വിജയപ്പന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല. കഴിഞ്ഞ ഒരു മാസത്തിനിടയിലെ വി.വി. വിജുവിന്റെ ടെലിഫോണ്‍ കോളുകളുടെ പൂര്‍ണ വിവരങ്ങള്‍ അന്വേഷണസംഘം പരിശോധിച്ചു. പ്രധാനമായും വിജു അടുത്ത കാലത്ത് നടത്തിയ യാത്രകളും പരിശോധിക്കുകയാണ്. ടവര്‍ ലൊക്കേഷനുകള്‍ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. ഇവരുടെ മൈലക്കൊമ്പ് ആദ്യത്യവട്ടുവിള വീട്ടില്‍ പ്രത്യേക അന്വേഷണസംഘം ഇന്നലെ തെളിവെടുപ്പ് നടത്തി. പിറവം എസ്.ഐ ജിനദേവന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുന്നത്. പരിസരവാസികളില്‍നിന്നു മൊഴിയെടുത്തു.

നാലംഗ കൂടുംബത്തിന്റെ ദുരൂഹമരണം; അന്വേഷണ സംഘം ബംഗളൂരുവിലേക്ക്വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായ അപകടത്തിന് ശേഷം വിജു ചികിത്സയിലായിരുന്ന ബാംഗല്‍ര്‍ നിഹാംസ് ആശുപത്രിയിലെ ഡോക്ടറുടെ മൊഴി രേഖപ്പെടുത്താന്‍ അടുത്തദിവസം അന്വേഷണസംഘം ബാംഗ്ല്‍രിലെത്തും. മൈലക്കൊമ്പിലെ വീട്ടില്‍ വിജു ഉപയോഗിച്ചിരുന്ന മുറി, മരുന്നുകള്‍, ചികിത്സാ രേഖകള്‍ എന്നിവ പോലീസ് വിശദമായി പരിശോധിച്ചുവരികയാണ്. യാദൃശ്ചികമായി അപകടത്തില്‍പ്പെട്ടതാണോ, മനപൂര്‍വം വണ്ടി ഓടിച്ചിറക്കി ആത്മഹത്യ ചെയ്തതാണോ, കൊലപാതകമാണോ എന്നീ സാധ്യതകള്‍ പോലീസ് വിശദമായി പരിശോധിച്ചുവരികയാണ്. വിവിധ സംഘങ്ങളായാണ് അന്വേഷണം ഇപ്പോള്‍ നടക്കുന്നത്.

കഴിഞ്ഞ ദിവസം രാജാക്കാട് സേനാപതിയിലും അന്വേഷണസംഘം തെളിവെടുപ്പ് നടത്തിയിരുന്നു. തന്റെ വാഹനത്തെ മറ്റുള്ള വാഹനങ്ങള്‍ ഓവര്‍ടേക്ക് ചെയ്താല്‍ വിജു മറികടക്കാന്‍ ശ്രമിക്കുമായിരുന്നു. ഇങ്ങനെ നിയന്ത്രണം വിട്ടതാണോയെന്നും പോലീസ് സംശയിക്കുന്നു. മുമ്പുണ്ടായ അപകടത്തെ തുടര്‍ന്നു വിജുവിനു പെട്ടെന്നു ദേഷ്യം വരുന്ന സ്വഭാവം ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ബന്ധുക്കള്‍, സുഹൃത്തുക്കള്‍, ചികിത്സയിലിരുന്ന ആശുപത്രികള്‍ എന്നിവ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്. ഫെയ്‌സ്ബുക്കില്‍ സജീവമായിരുന്ന വിജു കഴിഞ്ഞ കുറച്ചുനാളുകളായി ചില സുഹൃത്തുക്കളില്‍ മാത്രം ഒതുങ്ങിയതായും പറയപ്പെടുന്നു. സംഭവത്തിന് മുമ്പ് ഫെയ്‌സ് ബുക്കിലെ ചിത്രങ്ങള്‍ നീക്കം ചെയ്തിട്ടുമുണ്ട്.

അപകടത്തിന് രണ്ടു ദിവസം മുമ്പ് സേനാപതിയിലെ വീട്ടിലേക്ക് വിളിച്ച് ചൊവ്വാഴ്ച അവിടെ എല്ലാവരും കാണണം എന്ന് പറഞ്ഞതായും പറയുന്നു. ചൊവ്വാഴ്ചയായിരുന്നു ഇവരുടെ ശവസംസ്‌ക്കാരം. അപകടത്തില്‍പ്പെട്ട വാഹനം അടുത്തദിവസം തിരുവനന്തപുരത്തുനിന്നുള്ള പ്രത്യേക ഫോറന്‍സിക് വിദഗ്ധര്‍ പരിശോധന നടത്തും. വിജുവിന് സാമ്പത്തിക പ്രശ്‌നങ്ങളില്ലായിരുന്നു എന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം.


Keywords : Thodupuzha, Idukki, Kerala, Accident, Dead, Family, Investigates. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia