Found | അടിമാലിയില്‍ നിന്ന് കാണാതായ 16കാരിയെ തിരുവനന്തപുരത്ത് നിന്നും കണ്ടെത്തി
ഇടുക്കി: (www.kvartha.com) അടിമാലിയില്‍ നിന്നും കാണാതായ 16കാരിയെ കണ്ടെത്തി. വീട്ടുകാരുടെ പരാതിയില്‍ കേസെടുത്ത പൊലീസ് അന്വേഷണം നടത്തിവരവെയാണ് ആദിവാസി പെണ്‍കുട്ടിയെ തിരുവനന്തപുരത്ത് നിന്ന് കണ്ടെത്തിയത്. അടിമാലി പഞ്ചായത്തിലെ ആദിവാസി കോളനിയില്‍ താമസിക്കുന്ന പത്താം ക്ലാസ് വിദ്യാര്‍ഥിനിയെയാണ് വ്യാഴാഴ്ച രാവിലെ മുതല്‍ കാണാതായത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: വ്യാഴാഴ്ച രാവിലെ സ്‌കൂളില്‍ പോകുന്നുവെന്ന് പറഞ്ഞാണ് പെണ്‍കുട്ടിവീട്ടില്‍നിന്ന് ഇറങ്ങിയത്. എന്നാല്‍ വീട്ടില്‍ നിന്നുമിറങ്ങിയ പെണ്‍കുട്ടി സ്‌കൂളില്‍ എത്തിയില്ല. കുട്ടി സ്‌കൂളിലെത്തിയിട്ടില്ലെന്ന് അധികൃതര്‍ വീട്ടുകാരെ വിളിച്ച് അറിയിച്ചു. ഇതോടെ രക്ഷിതാക്കള്‍ അടിമാലി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
അടിമാലി നിന്നും പെണ്‍കുട്ടി ബസില്‍ എറണാകുളം വൈറ്റിലയിലെത്തിയതായും അവിടുന്ന് തിരിച്ച് പൂപ്പാറയില്‍ ഇറങ്ങിയാതായും പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് പൊലീസ് സംഘം പ്രദേശത്തും തേനിയിലും അന്വോഷണം നടത്തിയിരുന്നു. അതിനുശേഷമാണ് തിരുവനന്തപുരത്ത് കുട്ടിയെ കണ്ടതായി വിവരം ലഭിക്കുന്നത്. അടിമാലി സ്റ്റേഷനിലെ ഉദ്യോഗസ്ഥരും തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചിട്ടുണ്ട്.
Keywords: Idukki, News,Kerala, Thiruvananthapuram, Police, Missing, Found, Girl, Idukki: Missing 16-year-old girl from Adimali, found in Thiruvananthapuram.