Wild Elephant | വീണ്ടും ജനവാസ മേഖലയിലിറങ്ങി പടയപ്പ; മൂന്നാറില്‍ ബസ് കാത്തിരിപ്പ് കേന്ദ്രം തകര്‍ത്തു

 


ഇടുക്കി: (KVARTHA) വീണ്ടും ജനവാസ മേഖലയിലിറങ്ങി പടയപ്പയിറങ്ങി. മൂന്നാര്‍ എകോ പോയിന്റിന് സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രം കാട്ടാന ആക്രമിച്ച് തകര്‍ത്തു. ചെണ്ടുവാര എസ്റ്റേറ്റിലെ കൃഷികളും നശിപ്പിച്ചു. ആന ജനവാസ മേഖലയ്ക്ക് സമീപം തമ്പടിച്ചിരിക്കുകയാണ്.

കഴിഞ്ഞ രണ്ട് ദിവസങ്ങളായി മാട്ടുപ്പട്ടി, മൂന്നാര്‍ മേഖലയില്‍ ആനയുണ്ടായിരുന്നു. ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് മുന്നിലിട്ടിരുന്ന ഗ്രില്‍ പൂര്‍ണമായും തകര്‍ത്തു. അതിനുശേഷം ചെണ്ടുവാര എസ്റ്റേറ്റിലെ ലയങ്ങള്‍ക്ക് സമീപത്തെ കൃഷിയും നശിച്ചിച്ചു.

കഴിഞ്ഞ മാസാവസാനവും മൂന്നാര്‍ ജനവാസ മേഖലയില്‍ പടയപ്പ ഇറങ്ങിയിരുന്നു. മൂന്നാര്‍ ലാക്കാട് എസ്റ്റേറ്റിലാണ് അന്ന് കാട്ടാന ഇറങ്ങിയത്. മാട്ടുപ്പെട്ടിയിലെ ഹൈറേന്‍ജ് സ്‌കൂള്‍ പരിസരത്തും രാത്രി ആനയെത്തിയിരുന്നു.

ഈ സ്‌കൂളിന്റെ സമീപത്തുകൂടി നടന്ന് പുല്ലും മറ്റും തിന്നശേഷം പടയപ്പ പുലര്‍ചെ സമീപത്തുള്ള സ്റ്റാഫ് ക്വാര്‍ടേഴ്‌സിലെത്തി, ഇവിടെ നട്ടുവളര്‍ത്തിയിരുന്ന ചെടികള്‍ നശിപ്പിച്ചശേഷം ഏഴരയോടെയാണ് കാട്ടിലേക്ക് മടങ്ങിയതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

കഴിഞ്ഞ മാസം 15 ന് മൂന്നാര്‍ ലാക്കാട് എസ്റ്റേറ്റിലാണ് കാട്ടാന ഇറങ്ങിയത്. ലയങ്ങളുടെ സമീപത്ത് എത്തിയ കാട്ടാന റേഷന്‍ കട ആക്രമിച്ച് അരിച്ചാക്കുകള്‍ വലിച്ചു പുറത്തിട്ടിരുന്നു. തുടര്‍ന്ന് പപരിസരവാസികളാണ് ആനയെ വിരട്ടിയോടിച്ചത്.

Wild Elephant | വീണ്ടും ജനവാസ മേഖലയിലിറങ്ങി പടയപ്പ; മൂന്നാറില്‍ ബസ് കാത്തിരിപ്പ് കേന്ദ്രം തകര്‍ത്തു




Keywords: News, Kerala, Kerala-News, Idukki-News, Malayalam-News, Idukki News, Munnar News, Chenduvarai Estate, Padayappa, Elephant, Landed, Wild Elephant, Idukki: Padayappa elephant landed at Munnar.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia