Students | തമിഴ്നാട്ടില്‍ നിന്നും മൂന്നാറിലേക്ക് വിനോദ സഞ്ചാരത്തിനെത്തിയ വിദ്യാര്‍ഥികള്‍ റിസോര്‍ട് മുറിയിലെ ശുചിമുറിക്കുള്ളില്‍ അബോധാവസ്ഥയില്‍
Aug 12, 2023, 15:43 IST
ഇടുക്കി: (www.kvartha.com) തമിഴ്നാട്ടില്‍ നിന്നും മൂന്നാറിലേക്ക് വിനോദ സഞ്ചാരത്തിനെത്തിയ രണ്ട് വിദ്യാര്‍ഥികളെ റിസോര്ടിലെ ശുചിമുറിക്കുള്ളില്‍ അബോധാവസ്ഥയില്‍ കണ്ടെത്തി. ഹൈസ്കൂള്‍ വിദ്യാര്‍ഥികളായ ജിജോ റാം (15), പി മദനന് (15) എന്നിവരാണ് ടാറ്റാ ഹൈറേഞ്ച് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നത്. ഇരുവരും അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
വെള്ളിയാഴ്ച (11.08.2023) രാവിലെയാണ് ചെന്നൈ ഊത്തു കോട്ട വിശ്വേശ്വര മള്ടികുലേഷന് സ്കൂളിലെ 89 കുട്ടികളും 15 അധ്യാപകരുമടങ്ങുന്ന സംഘം പഴയ മൂന്നാറിലെ റിസോര്ടിലെത്തിയത്. മുറികളിലെത്തി ഫ്രഷായ ശേഷം എല്ലാവരും ഭക്ഷണം കഴിക്കുന്നതിനായി റിസോര്‍ടിന്റെ ഭക്ഷണശാലയിലെത്തിയെങ്കിലും രണ്ടുപേര്‍ കുറവുള്ളതായി കാണുകയായിരുന്നു. തുടര്‍ന്ന് അധ്യാപകര്‍ നടത്തിയ തിരച്ചിലിലാണ് രണ്ടു പേരെയും അബോധാവസ്ഥയില്‍ ഇവരുടെ മുറിയുടെ ശുചിമുറിയില്‍ കണ്ടെത്തിയത്.
ഉടന്‍ തന്നെ ഇരുവരെയും ടാറ്റാ ഹൈറേഞ്ച് ആശുപത്രിയിലെത്തിക്കുകയായിരുന്നു. വെള്ളം ചൂടാക്കുന്നതിനുപയോഗിക്കുന്ന ഗാസ് ഗീസറില്‍ നിന്നുള്ള വിഷവാതകം ശ്വസിച്ചതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
Keywords: News, Kerala, Kerala-News, News-Malayalam, Idukki, Students, Study, Unconsciou, Munnar, Idukki: Students who came for study tour found unconscious in Munnar.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.