Stray Dog | സംസ്ഥാനത്ത് വീണ്ടും തെരുവുനായയുടെ ആക്രമണം; രാജകുമാരിയില്‍ 3 പേര്‍ക്ക് കടിയേറ്റു
Aug 15, 2023, 17:59 IST
ഇടുക്കി: (www.kvartha.com) സംസ്ഥാനത്ത് വീണ്ടും തെരുവുനായയുടെ ആക്രമണം. രാജകുമാരിയില്‍ മൂന്നുപേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. ഉടുമ്പന്‍ചോല രാമനാഥന്‍ ഇല്ലം വീട്ടില്‍ ദര്‍ശന്‍ (11), കുളപ്പാറച്ചാല്‍ തേവര്‍കാട്ട് കുര്യന്‍(68), രാജകുമാരി അറയ്ക്കക്കുടിയില്‍ ജെയിംസ് മാത്യു(52) എന്നിവരാണ് തെരുവുനായയുടെ ആക്രമണത്തിനിരയായത്.
വെളുത്ത നിറമുള്ള ഒരു തെരുവുനായ കടിച്ചുവെന്നാണ് മൂവരും പറഞ്ഞത്. ദര്‍ശനെ രാവിലെ 9 മണിയോടുകൂടി രാജകുമാരി ടൗണില്‍വെച്ചും, കുര്യനെ 11 മണിയോടെ രാജകുമാരി പള്ളിയുടെ സമീപത്തുവെച്ചും, ജെയിംസിനെ 11.30 ഓടെ വീട്ടുമുറ്റത്തുവെച്ചുമാണ് തെരുവുനായ ആക്രമിച്ചത്.
തെരുവു നായയുടെ കടിയേറ്റ മൂന്നു പേരെയും രാജകുമാരി കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിച്ച് പ്രഥമ ശുശ്രൂഷയും, ഐ ഡി ആര്‍ ബി വാക്‌സിനും നല്‍കി. ഇമ്യൂനോ ഗ്ലോബലൈന്‍ വാക്‌സിന്‍ നല്‍കുന്നതിനായി മൂന്നുപേരെയും പിന്നീട് നെടുങ്കണ്ടം താലൂക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
അതേസമയം, രാജകുമാരിയില്‍ മൂന്നുപേര്‍ക്ക് കടിയേറ്റ സംഭവത്തില്‍ തെരുവുനായയെക്കുറിച്ച് അധികൃതര്‍ അന്വേഷണം ആരംഭിച്ചു. കടിച്ചതെന്ന് പറയപ്പെടുന്ന വെളുത്ത നിറമുള്ള തെരുവുനായയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. നായയെ കണ്ടെത്തി പേവിഷബാധയുണ്ടോയെന്ന കാര്യം പരിശോധിക്കാനുള്ള ശ്രമം തുടരുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
Keywords: News, Kerala, Kerala-News, Idukki-News,News-Malayalam, Idukki, Bitten, Stray Dog, Rajakumari, Attack, Injured, Hospital, Treatment, Idukki: Three people were bitten by stray dog at Rajakumari.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.