ഇടുക്കി: (www.kvartha.com 02.08.2015) ഓണത്തോടനുബന്ധിച്ച് വിനോദ സഞ്ചാരികളുടെ വരവിലുണ്ടാകുന്ന വര്‍ധന കണക്കിലെടുത്ത് ഡി.റ്റി.പി.സി വിവിധ ടൂറിസം കേന്ദ്രങ്ങളില്‍ സുരക്ഷയും സൗകര്യങ്ങളും വര്‍ധിപ്പിച്ചു. അപകടങ്ങളില്‍ നിന്ന് സംരക്ഷിക്കാന്‍ ലൈഫ്ഗാര്‍ഡുമാരെ നിയമിച്ചും കൂടുതല്‍ ബോട്ടുകള്‍ സര്‍വീസിനിറക്കിയും സഞ്ചാരികളെ വരവേല്‍ക്കാന്‍ ജില്ല ഒരുങ്ങിക്കഴിഞ്ഞു.
മാട്ടുപെട്ടിയില്‍ ബോട്ട് സവാരിക്കെത്തുന്ന സഞ്ചാരികളെ കാത്തിരിക്കുന്നത് അത്യാധുനിക ഫ്‌ളോട്ടിങ് ജട്ടിയാണ്. ഒരേസമയം 25 പേര്‍ക്ക് ഈ ജട്ടിയില്‍ ബോട്ടുകാത്ത് നില്‍ക്കാം. ഇവിടെ നിന്ന് എട്ടാം തിയതിയോടെ ഏഴ് ബോട്ടുകള്‍ സര്‍വീസ് തുടങ്ങും.
മഴ മൂലം സഞ്ചാരികളുടെ വരവ് കുറഞ്ഞതിനെത്തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന ഏതാനും ബോട്ട് സര്‍വീസുകള്‍ കൂടി പുനരാരംഭിക്കും. ഇതുകൂടാതെ രണ്ട് പുതിയ ബോട്ടുകള്‍ കൂടി സര്‍വീസ് തുടങ്ങും.
സഞ്ചാരികളുടെ സുരക്ഷയ്ക്കായി രണ്ട് ലൈഫ് ഗാര്‍ഡുമാരെയാണ് മാട്ടുപെട്ടിയില്‍ നിയമിച്ചിരിക്കുന്നത്. പഴയ മൂന്നാറിലും ബോട്ട് സര്‍വീസ് പുനരാരംഭിക്കും. ഒരേ സമയം പത്ത് പേര്‍ക്ക് ഇരുന്ന് യാത്രചെയ്യാവുന്ന ബോട്ടാണ് ഇവിടെ സര്‍വീസ് നടത്തുക. മൂന്നാര്‍, ഇടുക്കി ഹില്‍വ്യൂ പാര്‍ക്ക്, വാഗമണ്‍ എന്നിവിടങ്ങളിലും സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ഓരോ ലൈഫ് ഗാര്‍ഡുമാരെ നിയമിച്ചിട്ടുണ്ടെന്ന് ഡി.റ്റി.പി.സി സെക്രട്ടറി കെ.വി ഫ്രാന്‍സിസ് അറിയിച്ചു.

Keywords : Idukki, Kerala, Travel & Tourism, Onam Celebration.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.